Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദിവാസികോളനികളിലെ വൃക്ഷവല്‍ക്കരണം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

ആദിവാസികോളനികളിലെ വൃക്ഷവല്‍ക്കരണം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

ശ്രീനു എസ്

, ബുധന്‍, 1 ജൂലൈ 2020 (08:40 IST)
സംസ്ഥാനത്തെ ആദിവാസി കോളനികളില്‍ വ്യാപകമായി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതിക്ക് തിരുവനന്തപുരത്ത് ഇന്ന് തുടക്കമാവും.  കല്ലാര്‍ ഇക്കോടൂറിസം സെന്ററില്‍ ഒരുക്കിയിട്ടുള്ള ഔഷധസസ്യ പ്രദര്‍ശനോദ്യാനവും വനമഹോത്സവ പരിപാടികളുടെ ഭാഗമായി ഇന്ന് നാടിന് സമര്‍പ്പിക്കും. ആദിവാസി കോളനികളിലെ വൃക്ഷവല്‍ക്കരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ചക്ക് രണ്ടിന് തിരുവനന്തപുരം നാരകത്തിന്‍കാല ആദിവാസികോളനിയില്‍ വൃക്ഷത്തൈ നട്ട് വനംമന്ത്രി അഡ്വ കെ രാജു നിര്‍വ്വഹിക്കും. പട്ടികജാതി പട്ടിക വര്‍ഗ വകുപ്പ് മന്ത്രി എ കെ ബാലന്‍ ചടങ്ങില്‍ വിശിഷ്ടാതിഥി ആയിരിക്കും.
 
വനാശ്രിത സമൂഹത്തിന്റെ സാമ്പത്തിക സ്വാശ്രയത്തം ലക്ഷ്യമാക്കി പട്ടികവര്‍ഗവകുപ്പുമായി ചേര്‍ന്നു നടപ്പിലാക്കുന്ന വൃക്ഷവല്‍ക്കരണം പദ്ധതിയുടെ  ഭാഗമായി  സംസ്ഥാനത്തെ 488 കോളനികളില്‍ 2.18 ലക്ഷം തൈകളാണ് നട്ടുപരിപാലിക്കുക. ഗ്രാമപഞ്ചായത്തുകളുടെയും ഊരുകൂട്ടങ്ങളുടേയും സഹകരണത്തോടെ വനത്തിനകത്തും പുറത്തുമുള്ള ആദിവാസികോളനികളില്‍ ഞാവല്‍, പേര, ഇലഞ്ഞി, നീര്‍മരുത്, പ്ലാവ്, ചാമ്പ, ദന്തപാല, അത്തി തുടങ്ങി 17 ഇനം തൈകള്‍ നട്ടുപിടിപ്പിക്കും.
 
കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് വനാശ്രിത സമൂഹത്തെ പ്രാപ്തരാക്കുന്നതിന്  വനംവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിയ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് സംരംഭമായ വനികയുടെ തുടര്‍ പദ്ധതികളുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളും ടി വിയും സാമ്പത്തിക സഹായവും ചടങ്ങില്‍ മന്ത്രി വിതരണം ചെയ്യും. വിവിധ ആദിവാസി സെറ്റില്‍മെന്റുകളില്‍ നിന്ന് തിരഞ്ഞെടുത്ത 23 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യാര്‍ത്ഥം ടിവിയും ഡിഷ് ആന്റിനയും ,സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 9 കുട്ടികള്‍ക്ക് സ്വയം സ്വയംപര്യാപ്തരാകുംവരെ തുടര്‍പഠനത്തിന്പ്രതിമാസം 3000രൂപ  സാമ്പത്തിക സഹായം ല്‍കുന്ന പദ്ധതിയുടെ ആദ്യ ഗഡുവും അയല്‍പഠന പദ്ധതിയില്‍ 10 പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളുമാണ് നല്‍കുക. വിവിധ എന്‍ ജി ഒകളുടെസഹായത്തോടെയാണ് വനിക പദ്ധതി നടപ്പിലാക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് കഴിഞ്ഞമാസം കൊവിഡ് രോഗികളുടെ എണ്ണവും മരണവും ഇരട്ടിച്ചു; ജൂണില്‍ മാത്രം മരണപ്പെട്ടത് പന്ത്രണ്ടായിരത്തോളം പേര്‍