രാജ്യത്ത് കഴിഞ്ഞമാസം കൊവിഡ് രോഗികളുടെ എണ്ണവും മരണവും ഇരട്ടിച്ചതായി റിപ്പോര്‍ട്ട്. പന്ത്രണ്ടായിരത്തോളം പേരാണ് രോഗംമൂലം ജൂണില്‍ മാത്രം മരണപ്പെട്ടത്. ഇതുതുടര്‍ന്നാല്‍ ജൂലൈ മാസം അവസാനിക്കുമ്പോള്‍ രോഗികളുടെ എണ്ണം പത്തുലക്ഷം കടക്കുമെന്നാണ് കരുതുന്നത്. മരണം മുപ്പതിനായിരവും കഴിയും. ഓരോ അഞ്ചുദിവസവും കഴിയുമ്പോള്‍ ഒരു ലക്ഷം രോഗികളെന്ന കണക്കിലാണ് ഇപ്പോള്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നത്.
അതേസമയം രാജ്യത്ത് കൊവിഡ് മരണം 17000കടന്നു. രോഗികള്‍ ആറുലക്ഷത്തോട് അടുക്കുകയാണ്. നിലവില്‍ 215125 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 418പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 18522പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു.