Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരത്തെ കണ്ടെയ്ന്‍മെന്റ് മേഖലകളിലെ ഉപഭോക്താക്കള്‍ക്ക് വാട്ടര്‍ അതോറിറ്റി മീറ്റര്‍ റീഡിങ് വാട്‌സാപ് ചെയ്യാനുള്ള സൗകര്യം

തിരുവനന്തപുരത്തെ കണ്ടെയ്ന്‍മെന്റ് മേഖലകളിലെ ഉപഭോക്താക്കള്‍ക്ക് വാട്ടര്‍ അതോറിറ്റി മീറ്റര്‍ റീഡിങ് വാട്‌സാപ് ചെയ്യാനുള്ള സൗകര്യം

ശ്രീനു എസ്

തിരുവനന്തപുരം , തിങ്കള്‍, 6 ജൂലൈ 2020 (08:31 IST)
നഗരത്തിലെ ആറ്റുകാല്‍, കുര്യാത്തി, കളിപ്പാന്‍കുളം, മണക്കാട്, തൃക്കണ്ണാപുരം ടാഗോര്‍ റോഡ്, മുട്ടത്തറ പുത്തന്‍ പാലം എന്നീ കണ്ടെയ്ന്‍മെന്റ് മേഖലകളില്‍ നിയന്ത്രണങ്ങള്‍ നിലവിലുള്ളതിനാലും പാളയം, നന്ദാവനം പ്രദേശങ്ങളില്‍ ചില നിയന്ത്രണങ്ങള്‍ നില നില്‍ക്കുന്നതിനാലും ഈ  പ്രദേശങ്ങളിലെ മീറ്റര്‍ റീഡിങ് താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുന്നതായി  വാട്ടര്‍ അതോറിറ്റി അറിയിച്ചു.
 
കണ്ടെയ്ന്‍മെന്റ് മേഖലയില്‍പ്പെടുന്ന  ഉപഭോക്താക്കള്‍ തങ്ങളുടെ മീറ്റര്‍ റീഡിങ് എടുക്കപ്പെടേണ്ട തീയതി വച്ച്, മീറ്ററിന് അഭിമുഖമായി നിന്ന് റീഡിങ് വ്യക്തമായി കാണക്കത്തക്ക രീതിയില്‍ കണ്‍സ്യൂമര്‍ നമ്പര്‍ സഹിതം ഫോട്ടോ എടുത്ത്  ബന്ധപ്പെട്ട റവന്യൂ അസിസ്റ്റന്റ് എഞ്ചിനീയറുടെ താഴെ പറയുന്ന മൊബൈല്‍ നമ്പറില്‍ വാട്‌സാപ്പ് അയയ്ക്കാവുന്നതാണ്.
   
പാളയം-8289940550,പാറ്റൂര്‍- 8547638178, കവടിയാര്‍-8547605751, പേരൂര്‍ക്കട-8547638339, പോങ്ങുംമൂട്-8547605754, തിരുമല-8547638190, കരമന 8281597996, കുര്യാത്തി-8547638195, തിരുവല്ലം-9495594342. കൂടാതെ ഈ നമ്പരുകളിലേക്ക്, വാട്ടര്‍ അതോറിറ്റിയില്‍ തങ്ങളുടെ കണ്‍സ്യൂമര്‍ നമ്പരുമായി ബന്ധപ്പെട്ട് ഇതിനകം റജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള കണ്‍സ്യൂമറുടെ മൊബൈല്‍ നമ്പരില്‍ നിന്നും എസ്എം എസ്സും ചെയ്യാവുന്നതാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരം നഗരത്തില്‍ ഇന്നുമുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍; വാഹനഗതാഗതം അനുവദിക്കില്ല