Select Your Language

Notifications

webdunia
webdunia
webdunia
webdunia

മകളെ പീഡിപ്പിച്ച 40കാരന്‍ അറസ്റ്റില്‍

മകളെ പീഡിപ്പിച്ച 40കാരന്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍

തിരുവനന്തപുരം , ചൊവ്വ, 28 ജൂലൈ 2020 (09:03 IST)
ആറാം ക്ലാസുകാരിയായ സ്വന്തം മകളെ പീഡിപ്പിച്ച കേസില്‍ പിതാവിനെ പോലീസ് അറസ്‌റ് ചെയ്തു. പന്ത്രണ്ടുകാരിക്ക് തൊട്ടു താഴെയുള്ള ഒമ്പതു വയസുള്ള ഇളയ മകളെയും  ഇയാള്‍  പീഡിപ്പിച്ചതായി ആരോപണമുണ്ട്. ഇയാള്‍ക്ക് അഞ്ച് മക്കളാണുള്ളത്.
 
കുന്നിക്കോട് സ്വദേശിയായ നാല്പതുകാരനാണ് പോലീസ് വലയിലായത്. രണ്ട് ദിവസം മുമ്പ് കടുത്ത വയറുവേദനയെ തുടര്‍ന്ന് കുട്ടിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിശോധനാ സമയത്ത് പീഡനവിവരം കുട്ടി ഡോക്ടറോട് പറയുകയായിരുന്നു.  ഡോക്ടര്‍ ഈ വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് ഇയാളെ അറസ്‌റ് ചെയ്തത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓക്സ്ഫഡ് കൊവിഡ് വാക്സിന്റെ നിർണായക അവസാനഘട്ട പരീക്ഷണത്തിന് ഇന്ത്യയിൽ അഞ്ച് കേന്ദ്രങ്ങൾ