ജനവാസ മേഖലകളില്‍ അപകടാവസ്ഥയില്‍ കാണപ്പെടുന്ന പാമ്പുകളെ പിടികൂടി സുരക്ഷിത സ്ഥലത്തേക്ക് വിടുന്നതിനുള്ള മാര്‍ഗ്ഗരേഖകള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും താത്കാലിക ജീവനക്കാര്‍ക്കും നല്‍കുന്ന പരിശീലനങ്ങള്‍ക്ക് വാഴച്ചാലില്‍ തുടക്കമായി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്ര കുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് 17 സ്ഥലങ്ങളില്‍ സംഘടിപ്പിക്കുന്ന പരിശീലനങ്ങള്‍ ആഗസ്റ്റ് 27 ന് അവസാനിക്കും.
പരിശീലനത്തിന്റെ ഭാഗമായി പാമ്പുകളുടെ സംരക്ഷണാര്‍ഥം രൂപകല്പന ചെയ്ത പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍, വനം അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.ആശ തോമസ് ചടങ്ങില്‍ പ്രകാശനം ചെയ്തു. പാമ്പുകളുടെ സംരക്ഷണത്തിനായി സന്നദ്ധ സേവനം നടത്തുന്ന വോളണ്ടിയേഴ്‌സിനുള്ള പരിശീലനം തുടര്‍ന്നുള്ള ദിവസങ്ങളില്‍ വനം വകുപ്പ് നല്‍കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കി റെസ്‌ക്യുവര്‍ സര്‍ട്ടിഫിക്കേഷന്‍ നേടുന്നവര്‍ക്ക് മാത്രമേ പാമ്പുകളെ പിടികൂടുന്നതിന് ഇനി മുതല്‍ അനുമതി ലഭിക്കൂ.