Select Your Language

Notifications

webdunia
webdunia
webdunia
webdunia

20-ാം നിയമസഭാ സമ്മേളനത്തില്‍ പത്ര-ദൃശ്യ മാധ്യമങ്ങളുടെ ക്യാമറ അസംബ്ലി ഹാളിലെ ഗാലറിയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ല

20-ാം നിയമസഭാ സമ്മേളനത്തില്‍ പത്ര-ദൃശ്യ മാധ്യമങ്ങളുടെ ക്യാമറ അസംബ്ലി ഹാളിലെ ഗാലറിയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ല

ശ്രീനു എസ്

തിരുവനന്തപുരം , വെള്ളി, 21 ഓഗസ്റ്റ് 2020 (15:28 IST)
2020 ആഗസ്റ്റ് 24-ാം തീയതി നടക്കുന്ന 20-ാം നിയമസഭാ സമ്മേളനത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്ന സാഹചര്യത്തില്‍ പത്ര-ദൃശ്യ മാധ്യമങ്ങളുടെ ക്യാമറ അസംബ്ലി ഹാളിലെ ഗാലറിയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കുന്നതല്ലെന്ന് അറിയിപ്പ്. ദൃശ്യമാധ്യമങ്ങള്‍ക്കായുള്ള വീഡിയോ ഔട്ട് മീഡിയാ റൂമില്‍ ലഭ്യമാകുന്നതാണ്.
 
അതേസമയം റിപ്പോര്‍ട്ടര്‍മാര്‍ക്ക്  അസംബ്ലി ഹാളിലെ മീഡിയാ ഗാലറിയില്‍ പ്രവേശിക്കുകയും ഒന്നിടവിട്ട കസേരകളില്‍ ഇരിക്കുകയും ചെയ്യാം. അവിടെ സൗകര്യക്കുറവ് അനുഭവപ്പെട്ടാല്‍ മറ്റൊരു ഗാലറി കൂടി മാധ്യമ റിപ്പോര്‍ട്ടര്‍മാര്‍ക്കായി അനുവദിക്കുന്നതാണെന്നും അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗൃഹനാഥന്‍ കൊവിഡ് ബാധിച്ച് മരിച്ചു; ഭാര്യയും മക്കളും നദിയില്‍ ചാടി ആത്മഹത്യ ചെയ്തു