Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ നല്‍കാനായുള്ള 4343.89 കോടി രൂപയുടെ പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കി

ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ നല്‍കാനായുള്ള 4343.89 കോടി രൂപയുടെ പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കി

ശ്രീനു എസ്

തിരുവനന്തപുരം , ശനി, 22 ഓഗസ്റ്റ് 2020 (13:51 IST)
ജലജീവന്‍ പദ്ധതിക്കു കീഴില്‍ 716 പഞ്ചായത്തുകളിലായി 16.48 ലക്ഷം ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ നല്‍കാനായുള്ള 4343.89 കോടി രൂപയുടെ പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. പിന്തുണപ്രവൃത്തനങ്ങള്‍ക്കായുള്ള 59.11 കോടിയുടെ പദ്ധതികള്‍ക്കും ഗുണനിലവാര നിരീക്ഷണത്തിനും പരിശോധനകള്‍ക്കുമായുള്ള 45.68 കോടിയുടെ പദ്ധതികള്‍ക്കും അനുമതി ലഭ്യമായിട്ടുണ്ട്.  
 
ജലജീവന്‍ പദ്ധതിയില്‍ പദ്ധതിത്തുകയുടെ 15 ശതമാനം വിഹിതം പഞ്ചായത്തുകളാണ് ചെലവിടേണ്ടത്. സ്വന്തം ഫണ്ട്, പ്ലാന്‍ ഫണ്ട്, പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ ഗ്രാന്റ് എന്നിവ പഞ്ചായത്തുകള്‍ക്ക് പദ്ധതിവിഹിതം കണ്ടെത്താനായി വിനിയോഗിക്കാം. എംഎല്‍എ ഫണ്ടും ഈ ആവശ്യത്തിന് ഉപയോഗിക്കാമെന്നു വ്യക്തമാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അദാനിയെ എതിർത്ത സർക്കാർ ലേലത്തിന് കൺസൾട്ടൻസി ഏൽപ്പിച്ചത് അദാനിയുടെ ബന്ധുവിനെ