Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാവേലിസ്റ്റോറുകളുടെ നവീകരണത്തിനായി സര്‍ക്കാര്‍ 11 കോടിരൂപ അനുവദിച്ചതായി മുഖ്യമന്ത്രി

മാവേലിസ്റ്റോറുകളുടെ നവീകരണത്തിനായി സര്‍ക്കാര്‍ 11 കോടിരൂപ അനുവദിച്ചതായി മുഖ്യമന്ത്രി

ശ്രീനു എസ്

തിരുവനന്തപുരം , വ്യാഴം, 10 സെപ്‌റ്റംബര്‍ 2020 (15:19 IST)
മാവേലിസ്റ്റോറുകളുടെ നവീകരണത്തിനായി സര്‍ക്കാര്‍ 11 കോടിരൂപ അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സപ്‌ളൈകോയുടെ ആദ്യ സബര്‍ബന്‍ മാള്‍ പിറവത്ത് ഉദ്ഘാടനം ചെയ്ത്സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക ഷോപ്പിംഗ് സൗകര്യം സാധാരണക്കാര്‍ക്കും ലഭ്യമാക്കുന്നതിനായി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ആരംഭിച്ചതാണ് സബര്‍ബന്‍മാള്‍. സംസ്ഥാനത്തെ സപ്ലൈകോയുടെ എറ്റവും വലിയ സൂപ്പര്‍മാര്‍ക്കറ്റാണ് പിറവത്ത് പ്രവര്‍ത്തനം ആരംഭിച്ചത്.
 
ഭക്ഷ്യവിതരണം കാര്യക്ഷമമാക്കുന്നതിനായി സപ്ലൈകോ യില്‍ കാലാനുസൃത മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സില്‍ പറഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ വിതരണത്തില്‍ സര്‍ക്കാരിന്റെ സജീവസാന്നിധ്യമാണ് പൊതുവിപണിയിലെ വിലക്കയറ്റത്തെ ചെറുക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി പൊതുവിപണിയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്തത് ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണെന്നും മുഖ്യമന്ത്രി വ്യകതമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫോക്സ്‌വാഗൺ പസ്സാറ്റ് വീണ്ടും എത്തുന്നു, പരീക്ഷനയോട്ടം ആരംഭിച്ചു !