Select Your Language

Notifications

webdunia
webdunia
webdunia
webdunia

പട്ടിക വിഭാഗ സംവരണത്തില്‍ കൈകടത്താന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

പട്ടിക വിഭാഗ സംവരണത്തില്‍ കൈകടത്താന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

ശ്രീനു എസ്

തിരുവനന്തപുരം , ശനി, 31 ഒക്‌ടോബര്‍ 2020 (14:04 IST)
പട്ടിക വിഭാഗ സംവരണത്തില്‍ കൈകടത്താന്‍ ആരെയും അനുവദിക്കില്ലെന്നും സംവരണവുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായിട്ടുള്ള വിവാദങ്ങളില്‍ ചിലര്‍ പട്ടിക വിഭാഗക്കാരെ തെറ്റിദ്ധരിപ്പിക്കുവാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി  പിണറായി വിജയന്‍ പറഞ്ഞു.
 
പട്ടിക വിഭാഗം സംഘടനപ്രതിനിധികളുമായി നടത്തിയ ഓണ്‍ലൈന്‍ ചര്‍ച്ചക്കുള്ള  മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പട്ടികജാതി പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങള്‍ സമൂഹത്തിന്റെ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ളവരാണ്. അവരെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.  അതിനായി നിരവധി ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. അത് ഇനിയും തുടരുമെന്ന് മുഖ്യമന്ത്രി  പറഞ്ഞു. സംസ്ഥാനത്തെ പട്ടിക വിഭാഗം ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ദലിത് ആദിവാസി മഹാസഖ്യം രക്ഷാധികാരി പി.രാമഭദ്രന്റെ അഭ്യര്‍ത്ഥന പ്രകാരം വിളിച്ച ചര്‍ച്ചയില്‍ ഇരുപത് സംഘടനകളാണ് പങ്കെടുത്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉമ്മൻചാണ്ടിക്ക് ജന്മദിന ആശംസകളുമായി മോഹൻലാൽ