Publish Date: Sat, 31 Oct 2020 (13:38 IST)
Updated Date: Sat, 31 Oct 2020 (13:39 IST)
എഴുപത്തേഴാം ജന്മദിനം ആഘോഷിക്കുകയാണ് ഉമ്മൻചാണ്ടി. ഈ സുദിനത്തിൽ അദ്ദേഹത്തിന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ. ഫേസ്ബുക്കിലൂടെ ഒരു ലഘു വീഡിയോ പങ്കു വച്ചു കൊണ്ടാണ് നടൻ ആശംസകൾ അറിയിച്ചത്.
"77ന്‍റെ നിറവില്‍ നില്‍ക്കുന്ന ബഹുമാനപ്പെട്ട ഉമ്മന്‍ചാണ്ടി സാറിന് ജന്മദിന ആശംസകള്‍. ഈയൊരു സുദിനത്തിൽ മാത്രമല്ല. അങ്ങേക്ക് എന്നുമെന്നും ആയുരാരോഗ്യ സൗഖ്യങ്ങള്‍ ജഗദീശ്വരന്‍ കനിഞ്ഞുനല്‍കട്ടെ എന്ന പ്രാര്‍ഥനയോടെ, സ്നേഹപൂര്‍വ്വം മോഹൻലാൽ" - മോഹൻലാൽ പറഞ്ഞു.
1943 ഒക്ടോബർ 31നാണ് ഉമ്മൻചാണ്ടിയുടെ ജനനം.