Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്രിസ്മസ്: കിറ്റിനൊപ്പം കൂടുതല്‍ ഇനങ്ങളും

ക്രിസ്മസ്: കിറ്റിനൊപ്പം കൂടുതല്‍ ഇനങ്ങളും

ശ്രീനു എസ്

, വെള്ളി, 18 ഡിസം‌ബര്‍ 2020 (06:24 IST)
കോവിഡ് കാലത്ത് സപ്ലൈകോ നിരന്തരമായ ഇടപെടല്‍ നടത്തിയത് കേരളത്തിലെ ജനങ്ങള്‍ക്ക് നല്ല രീതിയില്‍ ആശ്വാസം നല്‍കിയതായി മുഖ്യമന്ത്രി. മഹാമാരിക്കാലത്ത് ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കിവരുന്ന കിറ്റിനൊപ്പം ക്രിസ്മസ് കാലം കൂടി കണക്കിലെടുത്ത് കൂടുതല്‍ ഇനങ്ങളുമായാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 
 
തിരുവനന്തപുരത്തും കോട്ടയത്തും ആലപ്പുഴയിലുമാണ് പ്രത്യേക ക്രിസ്മസ് ഫെയറുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ മറ്റെല്ലാ സ്ഥലങ്ങളിലും ഒരു കുറവും വരുത്താതെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളും ഹൈപ്പര്‍ മാര്‍ക്കറ്റുകളും പീപ്പിള്‍സ് ബസാറുകളും ക്രിസ്മസ് ഫെയറായി പ്രവര്‍ത്തിക്കും. എല്ലാവര്‍ക്കും അമിതവില നല്‍കാതെ നല്ല സാധനങ്ങള്‍ ലഭ്യമാക്കുകയാണ് ഈ ചന്തകളുടെ ലക്ഷ്യം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാമക്ഷേത്ര നിർമാണം ഇഷ്ടപ്പെടാത്തവരാണ് കർഷകസമരത്തിന് പിന്നിലെന്ന് യോഗി ആദിത്യനാഥ്