Select Your Language

Notifications

webdunia
webdunia
webdunia
webdunia

2021 ജനുവരി 1 മുതല്‍ മാര്‍ച്ച് 20 വരെ അക്ഷയ കേന്ദ്രങ്ങളില്‍ വിവിധ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വാങ്ങിക്കുന്നവര്‍ മസ്റ്ററിംഗ് നടത്തണം എന്ന പ്രചാരണം അടിസ്ഥാനരഹിതം

2021 ജനുവരി 1 മുതല്‍ മാര്‍ച്ച് 20 വരെ അക്ഷയ കേന്ദ്രങ്ങളില്‍ വിവിധ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വാങ്ങിക്കുന്നവര്‍ മസ്റ്ററിംഗ് നടത്തണം എന്ന പ്രചാരണം അടിസ്ഥാനരഹിതം

ശ്രീനു എസ്

, ബുധന്‍, 6 ജനുവരി 2021 (09:00 IST)
വാര്‍ദ്ധക്യകാല പെന്‍ഷന്‍, വിധവ- അവിവാഹിതപെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, കര്‍ഷക തൊഴിലാളി പെന്‍ഷന്‍ തുടങ്ങി സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വാങ്ങിക്കുന്നവര്‍ മസ്റ്ററിങ്ങ് നടത്തണം എന്നരീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശനങ്ങള്‍ തികച്ചും അടിസ്ഥനരഹിതമാണെന്ന് അക്ഷയ സ്‌റ്റേറ്റ് ഡയറക്ടര്‍ അറിയിച്ചു. 2021 ജനുവരി 1 മുതല്‍ മാര്‍ച്ച് 20 വരെ അക്ഷയ കേന്ദ്രങ്ങളില്‍ പോയി മസ്റ്ററിംഗ് നടത്തണം എന്ന രീതിയില്‍ ഒരു നിര്‍ദ്ദേശം ഔദോഗികമായി നല്‍കിയിട്ടില്ല മാത്രമല്ല മസ്റ്ററിംഗ്  പ്രവര്‍ത്തനങ്ങള്‍ മാസങ്ങള്‍ക്കു മുമ്പ് തന്നെ പൂര്‍ത്തിയായതാണ്.     
 
ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെഅടിസ്ഥാനരഹിതമായ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി കൈക്കൊള്ളുന്നത് ആയിരിക്കുമെന്നും കോവിഡിന്റെ  അതിതീവ്ര വ്യാപനം അടക്കം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു സാഹചര്യത്തില്‍ കോവിഡ് വ്യാപനം തടയുന്നതിനുള്ള ശക്തമായ നടപടികള്‍ അക്ഷയകേന്ദ്രങ്ങളില്‍ സ്വീകരിച്ചിട്ടുള്ളതാണ് അതുകൊണ്ടുതന്നെ അനിയന്ത്രിതമായ ആള്‍ക്കൂട്ടങ്ങള്‍ അക്ഷയ കേന്ദ്രത്തില്‍ അനുവദിനീയമല്ലെന്നും സംസ്ഥാന സര്‍ക്കാരും ആരോഗ്യവകുപ്പും നിര്‍ദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാന്‍ പൊതുജനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും ഇക്കാര്യത്തില്‍ പൊതു ജനങ്ങള്‍ സഹകരിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നതായി അദ്ദേഹം അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭക്ഷണത്തിൽ രാസവിഷം കലർത്തി ഐഎസ്ആർഒ ശാസ്ത്രജ്ഞനെ വധിയ്ക്കാൻ ശ്രമം: സംഭവം ഇസ്രോ ആസ്ഥാനത്തുവച്ച്