Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പുകളെ സഹായിക്കാന്‍ വെന്‍ച്വര്‍ കാപിറ്റല്‍ ഫണ്ട് രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മുഖ്യമന്ത്രി

കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പുകളെ സഹായിക്കാന്‍ വെന്‍ച്വര്‍ കാപിറ്റല്‍ ഫണ്ട് രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മുഖ്യമന്ത്രി

ശ്രീനു എസ്

, ചൊവ്വ, 19 ജനുവരി 2021 (12:12 IST)
കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പുകളെ സഹായിക്കാന്‍ കേരള ബാങ്ക്, കെ. എഫ്. സി, കെ. എസ്. ഐ. ഡി. സി എന്നിവയെ സമന്വയിപ്പിച്ച് വെന്‍ച്വര്‍ കാപിറ്റല്‍ ഫണ്ട് രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പുകളുടെ പ്രതിനിധികളുമായി മാസ്‌ക്കറ്റ് ഹോട്ടലില്‍ കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം. സ്റ്റാര്‍ട്ട് അപ്പുകളുടെ ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കും. സ്റ്റാര്‍ട്ട്അപ്പുകളുമായുള്ള സര്‍ക്കാരിന്റെ ബന്ധം മികച്ചതാണ്. അത് ശക്തമായി തുടരും. സ്റ്റാര്‍ട്ട് അപ്പുകള്‍ക്കുള്ള സഹായ ഫണ്ട് വര്‍ധിപ്പിക്കുന്നത് പരിശോധിക്കും.
 
സ്റ്റാര്‍ട്ട്അപ്പുകളുടെ സേവനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ വകപ്പുകളുടെ ഫണ്ട് വിതരണത്തിലെ കാലതാമസം ഒഴിവാക്കും. സ്റ്റാര്‍ട്ട്അപ്പ് ഉത്പന്നങ്ങള്‍ക്ക് വിപണന സഹായം ഉറപ്പാക്കും. സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് കൂടുതല്‍ സഹായം ലഭ്യമാകുന്ന രീതിയില്‍ ഈ വര്‍ഷം മുതല്‍ രാജ്യാന്തര ലോഞ്ച്പാഡ് രൂപീകരിക്കും. സര്‍ക്കാര്‍ പദ്ധതികളില്‍ സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് ആവശ്യമായ പരിഗണന ലഭിക്കുന്നതിനുള്ള സംവിധാനം ഗൗരവമായി ആലോചിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാല മോഷ്ടാക്കളെ പിടിക്കാന്‍ പോലീസ് ഓടിയത് 40 കിലോമീറ്റര്‍