ഫേസ്ബുക്കിലൂടെ പ്രേമം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ 19കാരന്‍ അറസ്റ്റില്‍
, ശനി, 15 ജനുവരി 2022 (11:05 IST)
ഫേസ്ബുക്കിലൂടെ പ്രേമം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ 19കാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര കോട്ടുങ്കല്‍ സ്വദേശിയായ നിഖില്‍ ആണ് അറസ്റ്റിലായത്. ഫേസ്ബുക്കിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെട്ട് നഗ്ന ദൃശ്യങ്ങള്‍ കരസ്ഥമാക്കി ശല്യംചെയ്ത് തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഈമാസം 12നാണ് പെണ്‍കുട്ടിയെ നിഖില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്. പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
Follow Webdunia malayalam
അടുത്ത ലേഖനം