Publish Date: Wed, 02 Mar 2022 (12:54 IST)
Updated Date: Wed, 02 Mar 2022 (12:56 IST)
സംസ്ഥാനത്തെ നടുക്കി തലസ്ഥാനത്ത് വീണ്ടും കൊലപാതകം. തിരുവനന്തപുരത്ത് ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊന്നു. തിരുവനന്തപുരം കുറുപുഴ വെമ്പ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഷിജു (37) ആണ് കൊല്ലപ്പെട്ടത്. കല്ലും ടൈലും ഉപയോഗിച്ച് തലയ്ക്കടിച്ചാണ് കൊല ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഷിജുവിന്റെ ഭാര്യ സൗമ്യയെ പാലോട്ട് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. സൗമ്യയെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടിവരുമെന്നും പോലീസ് പറഞ്ഞു.