Webdunia - Bharat's app for daily news and videos

Install App

തിരുവനന്തപുരത്ത് പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും

സിആര്‍ രവിചന്ദ്രന്‍
ശനി, 20 ഓഗസ്റ്റ് 2022 (15:01 IST)
പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ  കോട്ടയ്ക്കകം ഒന്നാം പുത്തന്‍ തെരുവില്‍ ചിന്ന ദുരൈ (55)നെ തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ഏഴ് വര്‍ഷം കഠിന തടവും 40,000 രൂപ പിഴയ്ക്കും വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും മൂന്ന് മാസവും കൂടുതല്‍ കിടക്കണമെന്നും ജഡ്ജി ആജ് സുദര്‍ശന്‍ വിധിയില്‍ പറഞ്ഞിട്ടുണ്ട്. പിഴ തുകയില്‍ മുപ്പതിനായിരം രൂപ ഇരയായ പെണ്‍കുട്ടിക്ക് നല്‍കണം.
                      
2020 സെപ്തംബര്‍ 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുണിക്കടയില്‍ ജീവനക്കാരനായിരുന്ന തൂത്തുക്കുടി സ്വദേശിയായ പ്രതി ഒന്നാം പുത്തന്‍ തെരുവില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍ക്കുട്ടി സംഭവ ദിവസം സഹോദരനും കൂട്ടുകാരുമായി പ്രതിയുടെ വീടിന് മുന്നില്‍ ഒളിച്ച് കളിക്കുകയായിരുന്നു.  പീഡിപ്പിക്കണം എന്ന ഉദ്ദേശത്തോടെ പ്രതി  പെണ്‍കുട്ടിയോട് 
 തന്റെ വീടിനുള്ളില്‍ കയറി ഒളിച്ചിരിക്കാന്‍  പറഞ്ഞു.  പെണ്‍കുട്ടിയും സഹോദരനും കൂടി വീട്ടിനുള്ളില്‍ കയറി. സഹോദരന്‍ ഒളിക്കാന്‍ പോയ തക്കം നോക്കി പ്രതി കുട്ടിയെ കടന്ന് പിടിക്കുകയായിരുന്നു. കുട്ടി കരഞ്ഞ് കൊണ്ട് കൂട്ടുകാരോട് പറയുകയും വീട്ടുകാര്‍ ഫോര്‍ട്ട് പൊലീസില്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments