Webdunia - Bharat's app for daily news and videos

Install App

ബസ്സിനുള്ളില്‍ വെച്ച് പതിനൊന്നുകാരിയെ പീഡനം, പ്രതിക്ക് എട്ട് വര്‍ഷം തടവും 25,000 രൂപ പിഴയും

സിആര്‍ രവിചന്ദ്രന്‍
ശനി, 24 സെപ്‌റ്റംബര്‍ 2022 (18:05 IST)
ബസ്സിനുള്ളില്‍ വെച്ച് പതിനൊന്ന്കാരിയുടെ പാവാട പൊക്കിയ കേസില്‍ പ്രതിക്ക് എട്ട് വര്‍ഷം തടവും ഇരുപത്തി അയ്യായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം അതി വേഗ സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചു. ചടയമംഗലം ഇലപ്പെന്നൂര്‍ ആലുമൂട്ടില്‍ വീട്ടില്‍ സഫ്ദര്‍ സുധീര്‍ (22)നെയാണ് ജഡ്ജി ആജ് സുദര്‍ശന്‍ ശിക്ഷിച്ചത്. പിഴ തുക കുട്ടിക്ക് നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ ഏഴ് മാസം കൂടുതല്‍ ശിക്ഷ അനുഭവിക്കണം.
                               
2020 ജനുവരി ആറ് വൈകിട്ട് നാലോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂളില്‍ നിന്ന് കിഴക്കെക്കോട്ട ബസ്സ് സ്റ്റാന്റില്‍ എത്തി വീട്ടിലേക്ക് പോകാന്‍ കുട്ടി  ബസ്സില്‍ കയറിയപ്പോഴാണ് സംഭവം. പിന്‍ഭാഗത്ത് നിന്നിരുന്ന പ്രതി കുട്ടിയുടെ പാവാട പൊക്കുകയായിരുന്നു. കുട്ടി ബഹളം വെച്ചപ്പോള്‍ യാത്രക്കാര്‍ പ്രതിയെ പിടിച്ച് ഫോര്‍ട്ട് പൊലീസില്‍ ഏല്‍പ്പിച്ചു.ഈ സംഭവം കണ്ട മറ്റൊരു യാത്രക്കാരനും പ്രതിക്കെതിരെ കോടതിയില്‍ മൊഴി നല്‍കി.
               
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍ എസ്.വിജയ് മോഹന്‍, അഡ്വ.എം. മുബീന എന്നിവര്‍ ഹാജരായി.കേസില്‍ പന്ത്രണ്ട് സാക്ഷികളെ വിസ്തരിച്ചു. പതിനാല് രേഖകള്‍ ഹാജരാക്കി.പ്രതി ജയിലില്‍ കിടന്ന കാലാവധി കുറച്ചിട്ടുണ്ട്.
ഫോര്‍ട്ട് എസ് ഐ സജു എബ്രഹാമാണ് കേസ് അന്വഷിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

മദ്യലഹരിയിൽ ട്രാൻസ് ഫോമറിൽ കയറിയ ആൾ വൈദ്യുതാഘാതമേറ്റു മരിച്ചു

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments