Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരത്ത് മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച 66കാരനായ പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും പിഴയും

തിരുവനന്തപുരത്ത് മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച 66കാരനായ പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും പിഴയും

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 8 ഫെബ്രുവരി 2023 (10:16 IST)
തിരുവനന്തപുരത്ത് മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച 66കാരനായ പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും പിഴയും. കേരളാദിത്യപുരം  സ്വദേശി സുന്ദരേശന്‍ നായര്‍ (66) നെ ഏഴ് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയ്ക്കും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചു.
പിഴ അടച്ചില്ലെങ്കില്‍ ആറു മാസം കൂടുതല്‍ തടവ് അനുഭവിക്കണമെന്ന് ജഡ്ജി ആജ് സുദര്‍ശന്‍ വിധിയില്‍ പറയുന്നു. പിഴ തുക കുട്ടിക്ക് നല്‍ക്കണം.
 
2014 ജനുവരി രണ്ട്  പുലര്‍ച്ചെയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ അപ്പുപ്പന് നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ട് പോയി. കുട്ടി അപ്പുപ്പനും അമ്മുമ്മയ്ക്ക് മൊപ്പമാണ് താമസിച്ചിരുന്നത്. കുട്ടിയെ അടുത്തുള്ള  പ്രതിയുടെ വീട്ടില്‍ നിര്‍ത്തിയതിന് ശേഷമാണ് പ്രതി നാട്ടുകാര്‍ക്കൊപ്പം അപ്പുപ്പനെ ആശുപത്രിയില്‍ കൊണ്ട് പോയത്.പ്രതിയുടെ വീട്ടില്‍ എത്തിയ
കുട്ടി പ്രതിയുടെ ഭാര്യയുടെ കൂടെ കട്ടിലില്‍ കിടന്ന് ഉറങ്ങി. ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയ പ്രതി കുട്ടിയുടെ അടുത്ത് കയറി കിടന്ന് പീഡിപ്പിച്ചു.കുട്ടി തടഞ്ഞെങ്കിലും പ്രതി വീണ്ടും പീഡനം തുടര്‍ന്നു.കുട്ടി പ്രതിയുടെ ഭാര്യയെ വിളിച്ചുണര്‍ത്തി മാറി കിടക്കണമെന്ന് ആവശ്യപ്പെട്ടതിന് ശേഷമാണ് തൊട്ടടുത്ത മുറിയില്‍ മാറി കിടന്നത്.സംഭവത്തില്‍ ഭയന്ന കുട്ടി ആരോടും പറഞ്ഞില്ല. സംഭവം നടക്കുമ്പോള്‍ കുട്ടി മൂന്നാം ക്ലാസ്സിലായിരുന്നു. പിന്നീട് പ്രതിയെ കാണുമ്പോള്‍ കുട്ടിക്ക് ഭയപ്പാട് വര്‍ദ്ധിച്ചു.നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്‌കൂളില്‍ പീഡനത്തെ സംബന്ധിച്ച് ഒരു വീഡിയോ കണ്ടപ്പോഴാണ് താന്‍ പീഡിപ്പിക്കപ്പെട്ടതായി അറിഞ്ഞത്. 
 
തുടര്‍ന്ന് സംഭവത്തെ കുറിച്ച് ഓര്‍ത്ത് കുട്ടിയുടെ മനോനില തകര്‍ന്നു. വീട്ടുകാര്‍ ചികിത്സയ്ക്ക് കൊണ്ട് പോയെങ്കിലും പ്രതിയെ ഭയന്ന് കുട്ടി സംഭവം പുറത്ത് പറഞ്ഞില്ല. ഒമ്പതാം ക്ലാസ്സില്‍  പഠിക്കുമ്പോള്‍ കുട്ടി പഠിത്തത്തില്‍ പിന്നോട്ട് പോയപ്പോള്‍ അദ്ധ്യാപകരും ശ്രദ്ധിച്ചു.  തുടര്‍ന്ന് അദ്ധ്യാപകര്‍ കുട്ടിയെ സ്‌കൂളില്‍ വെച്ച്  കൗണ്‍സിലിംഗ് നടത്തിയപ്പോഴാണ് പുറത്ത്. പറഞ്ഞത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍, എം.മുബീന, എസ്.ചൈതന്യ, ആര്‍.വൈ.അഖിലേഷ് ഹാജരായി. 22 സാക്ഷികളെ വിസ്തരിച്ചു. 27രേഖകളും ഹാജരാക്കി. മണ്ണന്തല സി ഐയായിരുന്ന  ജി.പി.സജുകുമാര്‍, എസ് ഐ ഓ.വി.ഗോപി ചന്ദ്രന്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെഎസ്ആര്‍ടിസി ബസില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിക്കുനേരേ ലൈംഗികാതിക്രമം; കണ്ടക്ടര്‍ അറസ്റ്റില്‍