Select Your Language

Notifications

webdunia
webdunia
webdunia
webdunia

തലസ്ഥാനത്ത് വീണ്ടും നടുറോഡില്‍ യുവതിക്കു നേരേ ലൈംഗിക അതിക്രമം; ഉടന്‍ പരാതി നല്‍കിയിട്ടും പൊലീസ് കേസെടുത്ത് അന്വേഷിക്കാന്‍ തയ്യാറായത് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം

തലസ്ഥാനത്ത് വീണ്ടും നടുറോഡില്‍ യുവതിക്കു നേരേ ലൈംഗിക അതിക്രമം; ഉടന്‍ പരാതി നല്‍കിയിട്ടും പൊലീസ് കേസെടുത്ത് അന്വേഷിക്കാന്‍ തയ്യാറായത് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 20 മാര്‍ച്ച് 2023 (12:07 IST)
തലസ്ഥാനത്ത് വീണ്ടും നടുരോഡില്‍ യുവതിക്കു നേരേ ലൈംഗിക അതിക്രമം; ഉടന്‍ പരാതി നല്‍കിയിട്ടും പൊലീസ് കേസെടുത്ത് അന്വേഷിക്കാന്‍ തയ്യാറായത് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമെന്ന് ആരോപണം. അക്രമിക്കപ്പെട്ട സ്ത്രീ പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയ ശേഷമാണ് പോലീസ് കേസെടുത്തത്. പാറ്റൂര്‍ മൂലവിളാകം സ്വദേശിയായ 49കാരിയാണ് പേട്ട പൊലീസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. 
 
കഴിഞ്ഞ 13ന് രാത്രി 11ന് വീടിന് 50 മീറ്റര്‍ അകലെ വച്ചായിരുന്നു അജ്ഞാതന്റെ ആക്രമണം. പീഡനശ്രമം ചെറുത്തതോടെ പ്രതി അവരെ മാരകമായി ദേഹോപദ്രവം ഏല്‍പ്പിച്ച് കടന്നുകളയുകയായിരുന്നു. പൊലീസില്‍ അറിയിച്ചപ്പോള്‍ സ്റ്റേഷനിലെത്തി പരാതി കൊടുക്കാനായിരുന്നു മറുപടി. 13 വര്‍ഷമായി തനിച്ച് താമസിക്കുകയാണ് 49കാരി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വേനല്‍ക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം