Publish Date: Mon, 03 Jul 2023 (13:34 IST)
Updated Date: Mon, 03 Jul 2023 (13:36 IST)
തിരുവനന്തപുരത്ത് പ്രണയവിവാഹം കഴിഞ്ഞ് പതിനഞ്ചാം നാള്‍ നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചു. പന്നിയോട് തണ്ണിച്ചാന്‍കുഴി സ്വദേശിനി സോനയാണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി ഭര്‍ത്താവ് വിപിനാണ് സോനയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം യുവതി വീട്ടില്‍പ്പോയിരുന്നു. അപ്പോള്‍ സന്തോഷവതിയായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുംബം കാട്ടാക്കട പൊലീസില്‍ പരാതി നല്‍കി. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.