Select Your Language

Notifications

webdunia
webdunia
webdunia
Friday, 18 April 2025
webdunia

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു

Trivandrum

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 29 സെപ്‌റ്റംബര്‍ 2023 (08:33 IST)
തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. മന്നംനഗര്‍ സ്വദേശികളായ അജിത, ഹുസൈന്‍, ഗാന്ധിമതി എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം രാവിലെയാണ് സംഭവം. കാല്‍നടയാത്രക്കാരായ പലരും നായയുടെ കടിയില്‍ നിന്ന് കഷ്ഠിച്ചാണ് രക്ഷപ്പെട്ടത്. 
 
പാച്ചല്ലൂര്‍ തിരുവല്ലം പരിസരപ്രദേശങ്ങളില്‍ കൂട്ടത്തോടെ തെരുവുനായകള്‍ സഞ്ചരിക്കുകയാണ്. കുട്ടികളെയും വെറുതെ വിടുന്നില്ല. ആക്രമണം നിത്യസംഭവമായി മാറിയെന്ന് പ്രദേശവാസികള്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്നും മഴ കനക്കും: പത്തുജില്ലകളില്‍ യെല്ലോ അലര്‍ട്ട്