കന്യാകുമാരി: തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്ത് 36 കോടി രൂപാ വിലവരുന്ന ആംബർ ഗ്രീസുമായി 6 മലയാളികളെ തമിഴ്നാട് പ്രത്യേക പൊലീസ് സംഘം പിടികൂടി. തിരുവനന്തപുരം സ്വദേശി വിവേകാനന്ദൻ, കൊല്ലം സ്വദേശി നിജി, കാരക്കോണം സ്വദേശികളായ ജയൻ, ദിലീപ്, പാലക്കാട് സ്വദേശികളായ ബാലകൃഷ്ണൻ. വീരാൻ എന്നിവരാണ് പിടിയിലായത്.
എസ് ഐ അരുളപ്പന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. റെയിൽവേ സ്റ്റേഷനടുത്തുള്ള വിരിവിളയിൽ നിന്നാണ് ഇവരെ പിടിച്ചത്. പാലക്കാട്ടുനിന്നാണ് ആംബർഗ്രീസ് കൊണ്ടുവന്നത്. ഇവർ സഞ്ചരിച്ച ഇന്നോവ കാർ. ഒരു ബൈക്ക് എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കൈമാറി.