കരമന നദിയിലെ (തിരുവനന്തപുരം) വെള്ളൈകടവ് സ്റ്റേഷന്‍ ഇന്ന് മഞ്ഞ അലര്‍ട്ട് കേന്ദ്ര ജല കമ്മീഷന്‍ (CWC) പ്രഖ്യാപിച്ചിരിയ്ക്കുന്നു. ആയതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്.
അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 45 cm ഉയര്‍ത്തിയിട്ടുണ്ട്.ഇന്ന് (ഒക്ടോബര്‍ - 12) രാവിലെ 8.30 ന് അത് 65 cm കൂടി (ആകെ 110 cm) ഉയര്‍ത്തുമെന്നും പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കളക്ടര്‍ ആറിയിച്ചു.