Select Your Language

Notifications

webdunia
webdunia
webdunia
webdunia

എസ്എഫ്‌ഐക്ക് എതിരെയുള്ള കള്ള പ്രചരണങ്ങളെ ചെറുക്കുമെന്ന് ഡിവൈഎഫ്‌ഐ

എസ്എഫ്‌ഐക്ക് എതിരെയുള്ള കള്ള പ്രചരണങ്ങളെ ചെറുക്കുമെന്ന് ഡിവൈഎഫ്‌ഐ

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 6 നവം‌ബര്‍ 2023 (19:21 IST)
പുനലൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ വിദ്യാര്‍ത്ഥിനിയുടെ കണ്‍സെഷനുമായി ബന്ധപ്പെട്ട പരാതി സംസാരിക്കാനെത്തിയ എസ്എഫ്‌ഐ നേതാക്കളെ കയ്യേറ്റം ചെയ്യുകയും എസ്എഫ്‌ഐക്ക് എതിരെയായി കള്ള പ്രചാരണം നടത്തുകയും ചെയ്യുന്ന ഐഎന്‍ടിയുസി, കോണ്‍ഗ്രസ്സ് പ്രചാരണത്തെ യുവജനങ്ങളെയും വിദ്യാര്‍ത്ഥികളെയും അണിനിരത്തി ചെറുക്കുമെന്ന് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ  നേതൃത്വം പത്രസമ്മേളനത്തില്‍ അറിയിച്ചു. പുനലൂര്‍ ഗവണ്‍മെന്റ് കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥിനി കണ്‍സഷന്‍ കാര്‍ഡ് കളഞ്ഞു പോയതിനെ തുടര്‍ന്ന് പുതിയ കണ്‌സഷന് വേണ്ടിയുള്ള പണമടച്ച് അപേക്ഷ നല്‍കിയിരുന്നു. 
 
എന്നാല്‍ അപേക്ഷയില്‍ ലഭിച്ചത് പഴയ കണ്‍സഷന്‍ കാര്‍ഡ് തന്നെയാണ് ഇതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി പുതിയ കാര്‍ഡിനായി അടച്ച പണം തിരികെ ചോദിക്കുകയും, എന്നാല്‍ തുക നല്‍കാന്‍ കഴിയില്ല എന്ന് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി പരാതി പറയുകയും എന്നാല്‍ പരാതി പറഞ്ഞ വിദ്യാര്‍ത്ഥിനിയെ അധികൃതര്‍ അപമാനിക്കുകയും ചെയ്തു. തുടര്‍ന്ന് വിഷയത്തില്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെടാനാണ് എസ്എഫ്‌ഐ ഏരിയാ നേതാക്കള്‍ ഓഫീസില്‍ സൂപ്രണ്ടിനെ നേരില്‍ കണ്ട് പരാതി പറയാന്‍ എത്തിയത്, അപ്രകാരം സംസാരിച്ചു കൊണ്ടിരിക്കെ രാഷ്ട്രീയ വിരോധം മുന്‍നിര്‍ത്തി വിഷയത്തില്‍ അനാവശ്യമായി ഇടപെട്ട് എസ്എഫ്‌ഐ ഭാരവാഹികളെ ഐഎന്‍ടിയുസി നേതാക്കള്‍ മര്‍ദ്ദിച്ചു. 
 
തുടര്‍ന്ന് ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്ന് ആരോപിച്ച് കള്ള കേസും നല്‍കി. ഈ കേസിനെ പിന്‍പറ്റി എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആക്ഷേപിക്കാന്‍ ഇറങ്ങി പുറപ്പെടുന്ന കലങ്കിന്‍മുകള്‍ വാര്‍ഡ് കൗണ്‍സിലറിന്റെ ശ്രമം കോണ്‍ഗ്രസ്സ് പുനഃസംഘടനയില്‍ മോഹിച്ച സ്ഥാനം ലഭിക്കാതെ പോയതിലുള്ള ജാള്യത മറയ്ക്കുവാനാണ്. സ്വന്തം പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ അംഗീകരിക്കാത്തതിലുള്ള ദുഃഖം എസ്എഫ്‌ഐയെയും ഡിവൈഎഫ്‌ഐയെയും ആക്ഷേപിക്കുന്നതിലൂടെ മറക്കുവാന്‍ കഴിയുന്നുവെങ്കില്‍ അതിനെ സഹതാപത്തോടെ നോക്കികാണുവാനെ പുനലൂരിലെ എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും ആഗ്രഹിക്കുന്നുള്ളൂവെന്നും, എസ്എഫ്‌ഐക്കും ഡിവൈഎഫ്‌ഐക്കും എതിരെയുള്ള കള്ള പ്രചരണങ്ങളെ യുവജനങ്ങളെയും വിദ്യാര്‍ത്ഥികളെയും അണിനിരത്തി ചെറുക്കുമെന്ന് എസ്എഫ്‌ഐ ഏരിയ ഭാരവാഹികളായ  ആരോമല്‍ ,സിയാദ്  ഡിവൈഎഫ്‌ഐ പുനലൂര്‍ ബ്ലോക്ക് പ്രസിഡന്റ് ശ്യഗിന്‍ കുമാര്‍, സെക്രട്ടറി അഡ്വ ശ്യാം എസ് എന്നിവര്‍ സംയുക്ത  പ്രസ്താവനയിലൂടെ അറിയിച്ചു. അഡ്വ ശ്യാം എസ് , ശ്യഗിന്‍ കുമാര്‍ , അഡ്വ എബി ഷിനു , ശുഭലക്ഷ്മി എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെടിക്കെട്ട് ഉത്സവങ്ങളുടെ ഭാഗം, ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകുമെന്ന് ദേവസ്വം മന്ത്രി