Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

ജീത്തു ജോസഫിന്റെ 'നുണക്കുഴി'ചിത്രീകരണം ആരംഭിച്ചു, ബേസില്‍ ജോസഫ് നായകന്‍

Basil Joseph Jeethu Joseph Malayalam cinema film news movie news upcoming Malayalam films movie KR Krishna Kumar

കെ ആര്‍ അനൂപ്

, തിങ്കള്‍, 6 നവം‌ബര്‍ 2023 (13:10 IST)
ജീത്തു ജോസഫിന്റെ പുതിയ ചിത്രമാണ് നുണക്കുഴി. ബേസില്‍ ജോസഫ് നായകനായി എത്തുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.വെണ്ണല ലിസ്സി ഫാര്‍മസി കോളേജില്‍ പൂജ ചടങ്ങുകളോടെയാണ് സിനിമയ്ക്ക് തുടക്കമായത്. കെ ആര്‍ കൃഷ്ണകുമാറാണ് 'നുണക്കുഴി' യുടെ തിരക്കഥ ഒരുക്കുന്നത്.
ഡാര്‍ക്ക് ഹ്യുമര്‍ ജോണറില്‍പ്പെട്ട സിനിമയാണിത്. ബേസിലും ജിത്തുവും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ വലുതാണ്. നേര് എന്ന സിനിമയ്ക്ക് ശേഷം സിനിമയുടെ ജോലികളിലേക്ക് സംവിധായകന്‍ കടക്കും. സരിഗമയും ജീത്തു ജോസഫിന്റെ വിന്റേജ് ഫിലിംസും ചേര്‍ന്നാണ് സിനിമ ഒരുക്കുന്നത്. വിക്രം മെഹര്‍, സിദ്ധാര്‍ത്ഥ ആനന്ദ് കുമാര്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍.
 
ഗ്രേസ് ആന്റണിയാണ് നായിക.സിദ്ദിഖ്, മനോജ് കെ ജയന്‍, ബൈജു, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, പ്രമോദ് വെളിയനാട്, അസീസ് നെടുമങ്ങാട് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
സതീഷ് കുറുപ്പ് ഛായാഗ്രഹണവും വിനായക് വി എസ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.സഹില്‍ ശര്‍മയാണ് സഹ നിര്‍മ്മാതാവ്. സൂരജ് കുമാറാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗൗണില്‍ ഹോട്ട്‌ലുക്കില്‍ മാളവിക, ചിത്രങ്ങള്‍ വൈറലാകുന്നു