Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരത്ത് ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കുന്നതിന് കൂട്ടുനിന്ന അമ്മയ്ക്ക് 40 വര്‍ഷവും ആറ് മാസവും കഠിന തടവ്

തിരുവനന്തപുരത്ത് ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കുന്നതിന് കൂട്ടുനിന്ന അമ്മയ്ക്ക് 40 വര്‍ഷവും ആറ് മാസവും കഠിന തടവ്

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 27 നവം‌ബര്‍ 2023 (14:19 IST)
തിരുവനന്തപുരത്ത് ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കുന്നതിന് കൂട്ടുനിന്ന അമ്മയ്ക്ക് 40 വര്‍ഷവും ആറ് മാസവും കഠിന തടവും ഇരുപതിനായിരം രൂപ പിഴയും.തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി ആര്‍.രേഖയാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടുതല്‍ തടവ് അനുഭവിക്കണം.ലീഗല്‍ സര്‍വീസസ് അതോറിട്ടി കുട്ടികള്‍ക്ക് നഷ്ട പരിഹാരം നല്‍കണമെന്ന് പറഞ്ഞിട്ടുണ്ട്.
                    
2018 മാര്‍ച്ച് മുതല്‍ 2019 സെപ്തംബര്‍ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.  മനോരോഗിയായ ഭര്‍ത്താവിനെ ഉപേക്ഷിച്ച പ്രതി കാമുകനായ ശിശുപാലനൊപ്പമാണ് താമസിച്ചിരുന്നത്. ഈ കാലയളവില്‍ പ്രതിയുടെ മകളായ  കുട്ടിയും പ്രതിയോടൊപ്പമുണ്ടായിരുന്നു. ഈ സമയം ശിശുപാലന്‍ കുട്ടിയെ പല തവണ ക്രൂരമായി പീഡിപ്പിച്ചു. പീഡനത്തില്‍ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവേറ്റിരുന്നു. കുട്ടി കരഞ്ഞ് കൊണ്ട് അമ്മയായ പ്രതിയോട് വിവരം പറഞ്ഞെങ്കിലും അതൊന്നും കുഴപ്പമില്ലെന്നും മറ്റാരോടും പറയരുതെന്നുമായിരുന്നു പ്രതിയുടെ മറുപടി.
 
തുടര്‍ന്നും കുട്ടിയെ  ശിശുപാലന്റെ വീട്ടില്‍ കൊണ്ട് പോവുകയും പ്രതിയുടെ സാന്നിധ്യത്തില്‍  പീഡനം ആവര്‍ത്തിച്ചു. പതിനൊന്ന്കാരിയായ  ചേച്ചി ഇയെക്ക്  വീട്ടില്‍ വന്നപ്പോള്‍ പീഡന വിവരം  പറഞ്ഞപ്പോഴാണ് ശിശുപാലന്‍ ചേച്ചിയേയും പീഡിപ്പിച്ചതായി കുട്ടി അറിയുന്നത്. ശിശുപാലന്‍ ഭീഷണിപ്പെടുത്തിയതിനാല്‍ കുട്ടികള്‍ വിവരം പുറത്ത് പറഞ്ഞില്ല. പ്രതിയുടെ മൂത്ത മകളുടെ അച്ഛന്‍ മനോരോഗിയാണ്. ഇരയായ കുട്ടിയുടെ അച്ഛന്‍ മറ്റൊരാളാണ്. ചേച്ചി കുട്ടിയേയും കൂട്ടി വീട്ടില്‍ നിന്ന് രക്ഷപെട്ട്   അച്ഛന്റെ അമ്മയുടെ വീട്ടില്‍ എത്തി വിവരം   പറഞ്ഞു. ശിശുപാലനോടുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് അമ്മുമ്മ  പറഞ്ഞെങ്കിലും പ്രതി കൂട്ടാക്കിയില്ല. ഈ കാലയളവില്‍  പ്രതി ശിശുപാലനെ ഉപേക്ഷിച്ച് മറ്റൊരാളുമായി താമസമായി.അയാളും പ്രതിയുടെ സഹായത്തോടെ കുട്ടിയെ പീഡിപ്പിച്ചു.ഈ കേസിന്റെ വിചാരണയും തുടങ്ങി.അമ്മുമ്മ സംഭവം പുറത്തറിയിച്ച് കുട്ടികളെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റുകയായിരുന്നു. അവിടെ നടന്ന കൗണ്‍സിലിംഗിലാണ് കുട്ടികള്‍ വിവരം പുറത്ത് പറഞ്ഞത്. വിചാരണയ്ക്കിടെ ഒന്നാം പ്രതിയായ ശിശുപാലന്‍ ആത്മഹത്യ ചെയതു. അതിനാല്‍ അമ്മയ്‌ക്കെതിരെ മാത്രമാണ് വിചാരണ നടന്നത്. കുട്ടികള്‍ ചില്‍ഡ്രന്‍സ് ഹോമിലാണ് നിലവില്‍ കഴിയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ദുര്‍മന്ത്രവാദത്തിനായി തന്നെയും മകളെയും ഉപദ്രവിക്കുന്നു ';ഭര്‍ത്താവിനും കുടുംബത്തിനും എതിരെ ആരോപണവുമായി സീരിയല്‍ നടി