Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

തൊഴിൽ തട്ടിപ്പ്: ഒന്നരലക്ഷം തട്ടിയെടുത്ത മധ്യവയസ്‌കൻ അറസ്റ്റിൽ

Forgery

എ കെ ജെ അയ്യര്‍

, ബുധന്‍, 14 ഫെബ്രുവരി 2024 (18:28 IST)
തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ തൊഴിൽ തരപ്പെടുത്താമെന്നു വാഗ്ദാനം ചെയ്തു ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ 58 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളനാട് ശങ്കരമുഖം പനച്ചക്കോണത്ത് തെക്കേക്കര വീട്ടിൽ സണ്ണി ഐസക്കാണ് പോലീസ് പിടിയിലായത്.

സമൂഹ മാധ്യമമായ ഫേസ്‌ബുക്കിലൂടെ പരസ്യം നൽകിയായിരുന്നു തട്ടിപ്പിന് തുടക്കമിട്ടത്. സിനിമയിൽ അഭിനയിപ്പിക്കാമെന്നു വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിലും ഇയാൾ പ്രതിയാണ്.

പരാതിയെ തുടർന്ന് കരമന പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.എച്ച്.ഒ ദിനേശ്, എസ്.ഐ മാരായ വിപിൻ, സുരേഷ് കുമാർ എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇടുക്കിയില്‍ ഐസ്‌ക്രീം കുടിച്ചതിന് പിന്നാലെ അഞ്ചുവയസുകാരി ഛര്‍ദ്ദിലിനെ തുടര്‍ന്ന് മരിച്ചു