Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരത്ത് ചിപ്‌സ് കടയില്‍ തീപിടുത്തം; ഒരാള്‍ മരിച്ചു

തിരുവനന്തപുരത്ത് ചിപ്‌സ് കടയില്‍ തീപിടുത്തം; ഒരാള്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍

, ശനി, 17 ഫെബ്രുവരി 2024 (20:50 IST)
തിരുവനന്തപുരത്ത് ചിപ്‌സ് കടയിലുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചു. കൈതമുക്കിലെ ബേക്കറികളില്‍ വിതരണം ചെയ്യുന്നതിനായി ചിപ്പ്സ് ഉണ്ടാക്കുന്ന കടയിലാണ് തീപിടിത്തം. അപ്പു ആചാരിയാണ് മരിച്ചത്. 
 
കടയിലുണ്ടായിരുന്ന മൂന്നുപേര്‍ക്ക് ഗുരുതര പൊള്ളലേറ്റു. ഗ്യാസ് സിലിണ്ടറില്‍ ചോര്‍ച്ചയുണ്ടായതാണ് തീ പടരാന്‍ കാരണമെന്നാണ് കരുതുന്നത്. അഗ്‌നിശമനസേന എത്തിയാണ് തീ കെടുത്തിയത്. അപകടകാരണം കൂടുതല്‍ പരിശോധനയ്ക്കുശേഷമെ വ്യക്തമാകുകയുള്ളുവെന്ന് അഗ്‌നിശമനസേന അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭക്ഷണത്തിനു വകയില്ല, മകന്റെ അധ്യാപികയോട് 500 രൂപ കടം ചോദിച്ചു, ദിവസങ്ങൾക്കുള്ളിൽ അവരുടെ അക്കൗണ്ടിൽ 51 ലക്ഷമെത്തി