Publish Date: Fri, 17 Jul 2020 (09:29 IST)
Updated Date: Fri, 17 Jul 2020 (09:33 IST)
കരിങ്കുളം ഗ്രാമപഞ്ചായത്തില്‍ ഇന്നു രാവിലെ ആറുമണി മുതല്‍ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. 150 ലധികം ആക്ടീവ് കോവിഡ് കേസുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. പാല്‍, പലചരക്ക് കടകള്‍, ബേക്കറികള്‍, എന്നിവ രാവിലെ ഏഴുമണി മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു.
മെഡിക്കല്‍ ഷോപ്പുകള്‍, മെഡിക്കല്‍ അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാം. ബാങ്കുകളും ബാങ്കിംഗ് സ്ഥാപനങ്ങളും ഒരുകാരണവശാലും പ്രവര്‍ത്തിക്കാന്‍ പാടില്ല. പകരം രാവിലെ പത്തുമണി മുതല്‍ വൈകിട്ട് അഞ്ച് വരെ പ്രദേശത്ത് ലീഡ് ബാങ്ക് മൊബൈല്‍ എ.റ്റി.എം സൗകര്യം ഏര്‍പ്പെടുത്തും. പാല്‍, പാല്‍ ഉത്പന്നങ്ങള്‍ എന്നിവ മില്‍മ എത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്.