Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഴക്കെടുതി; തിരുവനന്തപുരം ജില്ലയില്‍ 218വീടുകള്‍ ഭാഗീകമായി തകര്‍ന്നു; പൂര്‍ണമായി തകര്‍ന്നത് 37വീടുകള്‍

മഴക്കെടുതി; തിരുവനന്തപുരം ജില്ലയില്‍ 218വീടുകള്‍ ഭാഗീകമായി തകര്‍ന്നു; പൂര്‍ണമായി തകര്‍ന്നത് 37വീടുകള്‍

ശ്രീനു എസ്

തിരുവനന്തപുരം , തിങ്കള്‍, 10 ഓഗസ്റ്റ് 2020 (09:42 IST)
ജില്ലയിലുണ്ടായ മഴക്കെടുതിയില്‍ 37 വീടുകള്‍ പൂര്‍ണമായും 218 വീടുകള്‍ ഭാഗീകമായും തകര്‍ന്നതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 583 പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ 317 പേര്‍ വലിയതുറ ഗവ. യു.പി. സ്‌കൂളിലാണ് കഴിയുന്നത്. ജില്ലയില്‍ കടല്‍ക്ഷോഭമുണ്ടായ പ്രദേശങ്ങളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 
 
പ്രദേശങ്ങളില്‍ നിന്നും 24 പേരെ ദുരിതാശ്വാസ ക്യമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. ശക്തമായ മഴയില്‍ ജില്ലയില്‍ 5600ല്‍പരം കര്‍ഷകരുടെ 5,875 ഹെക്ടര്‍ കൃഷി നശിച്ചു. ഇതിലൂടെ 2,144 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. 6 ഹെക്ടര്‍ തെങ്ങ്, 5,758 ഹെക്ടര്‍ കുലച്ച വാഴ, 16 ഹെക്ടര്‍ റബ്ബര്‍, 15 ഹെക്ടര്‍ നെല്ല്, 60 ഹെക്ടര്‍ പച്ചക്കറി, 13 ഹെക്ടര്‍ മരച്ചീനി, 0.04 ഹെക്ടര്‍ വെറ്റില, മറ്റു കിഴങ്ങു വര്‍ഗ്ഗങ്ങള്‍ 6 ഹെക്ടര്‍ എന്നിങ്ങനെയാണ് നാശനഷ്ടം സംഭവിച്ചിട്ടുള്ളത്. മഴ ശക്തമായ സാഹചര്യത്തില്‍ നെയ്യാര്‍, അരുവിക്കര ഡാമുകളുടെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. പ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യം ലാൻഡിങ്ങിന് ശ്രമിച്ചത് റൺവേ രണ്ടിൽ, പിന്നീട് ഇറങ്ങിയത് ഒന്നിലേയ്ക്ക്, കാറ്റ് ശക്തമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു