Publish Date: Mon, 10 Aug 2020 (09:01 IST)
Updated Date: Mon, 10 Aug 2020 (09:48 IST)
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ 1655 പേര്‍ക്കെതിരെ കേസെടുത്തു. ഇന്നലെ അറസ്റ്റിലായത് 1262 പേരാണ്. കൂടാതെ 162 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
മാസ്‌ക് ധരിക്കാത്ത 5662 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് എട്ടു കേസുകളും രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം സിറ്റിയില്‍ 14 പേരാണ് അറസ്റ്റിലായത്. ഏഴു വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. 1211 പേര്‍ക്കായിരുന്നു ഇന്നലെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചിരുന്നത്. ഇതില്‍ 1026 പേര്‍ക്കും സമ്പര്‍ക്കം വഴിയായിരുന്നു രോഗം വന്നത്.