Publish Date: Thu, 28 May 2020 (11:27 IST)
Updated Date: Thu, 28 May 2020 (11:31 IST)
ജില്ലയില്‍ ഇന്നലെ പുതുതായി നിരീക്ഷണത്തിലായത് 586 പേര്‍. കൂടാതെ 409 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് ആകെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം നിലവില്‍ 5359 ആണ്.
ജില്ലയിലെ മൂന്ന് പ്രദേശങ്ങള്‍ കൂടി ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെട്ടു. കുളത്തൂര്‍, നാവായിക്കുളം, വെഞ്ഞാറമ്മൂട് എന്നീ പ്രദേശങ്ങളാണ് ഹോട്ട് സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെട്ടത്. മാനസിക പിന്തുണ ആവശ്യമായ 344പേരെ ഇന്ന് വിളിക്കുകയും അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ജില്ലയില്‍ 21 സ്ഥാപനങ്ങളില്‍ ആയി 887 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.