Select Your Language

Notifications

webdunia
webdunia
webdunia
Friday, 18 April 2025
webdunia

സാമ്പത്തിക പ്രതിസന്ധിമൂലം തിരുവനന്തപുരത്ത് ചെറുകിട സംരംഭക ആത്മഹത്യ ചെയ്തു

Trivandrum

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 20 ഡിസം‌ബര്‍ 2021 (15:31 IST)
സാമ്പത്തിക പ്രതിസന്ധിമൂലം തിരുവനന്തപുരത്ത് ചെറുകിട സംരംഭക ആത്മഹത്യ ചെയ്തു. കല്ലുമലയില്‍ ഹോളോ ബ്രിക്‌സ് കമ്പനി നടത്തിയിരുന്ന രാജി ശിവനാണ് മരിച്ചത്. ഇവര്‍ക്ക് 58 ലക്ഷത്തിലേറെ രൂപയുടെ കടബാധ്യതയുണ്ടായിരുന്നു. കൊവിഡിനെ തുടര്‍ന്ന് തിരിച്ചടവ് മുടങ്ങിയതാണ് പ്രശ്‌നം വഷളാക്കിയത്. 74 സെന്റ് ഭൂമി കൈവശമുണ്ടായിരുന്നെങ്കിലും വില്‍ക്കാന്‍ സാധിച്ചില്ല. വിളപ്പിലില്‍ സാങ്കേതിക സര്‍വകലാശാലക്ക് ഭൂമി എറ്റെടുത്തതില്‍ രാജിയുടെ ഭൂമിയും ഉണ്ടായിരുന്നു. ഭൂരേഖകള്‍ സമയത്തിന് തിരികെ ലഭിക്കാത്തത് ഇവരെ മാനസികമായി വിഷമിപ്പിച്ചിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് നാലുപേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; ആകെ കേസുകള്‍ 15 ആയി