Webdunia - Bharat's app for daily news and videos

Install App

തിരുവനന്തപുരത്ത് താമസിക്കാന്‍ ഇത്രയും വൃത്തിയുള്ള വേറെ സ്ഥലം ലഭിക്കില്ല ! ഒരു ദിവസത്തിന് വെറും 999 രൂപ; വീഡിയോ

പൊതു ടോയ്‌ലറ്റുകളും ബാത്ത് റൂമുകളും ആണെങ്കിലും അവയെല്ലാം വളരെ വൃത്തിയുള്ളതാണ്

Webdunia
ശനി, 4 നവം‌ബര്‍ 2023 (13:25 IST)
പല ആവശ്യങ്ങള്‍ക്ക് വേണ്ടി തിരുവനന്തപുരം നഗരത്തില്‍ എത്തുന്നവര്‍ അനുഭവിക്കുന്ന പ്രധാന ബുദ്ധിമുട്ട് വൃത്തിയുള്ള താമസസ്ഥലം ലഭിക്കാത്തതാണ്. നിരവധി ഹോട്ടലുകള്‍ ഉണ്ടെങ്കിലും കൊടുക്കുന്ന പണത്തിനു അനുസരിച്ചുള്ള സജ്ജീകരണങ്ങള്‍ അവിടെ ഉണ്ടാകണമെന്നില്ല. ആധുനിക സജ്ജീകരണങ്ങളോടെ നിങ്ങള്‍ക്ക് മികച്ച താമസ സൗകര്യം ഒരുക്കി തരുന്നവരാണ് ട്രൈവ് പോഡ്‌സ് ക്യാപ്‌സൂള്‍ ഹോട്ടല്‍. മൂന്ന് മണിക്കൂര്‍ മുതല്‍ 24 മണിക്കൂര്‍ വരെ ഇവര്‍ താമസസൗകര്യം നല്‍കുന്നുണ്ട്. 
 
തിരുവനന്തപുരം കിള്ളിപ്പാലം റോഡില്‍ പിആര്‍എസ് ആശുപത്രിക്ക് സമീപമായാണ് ട്രൈവ് പോഡ്‌സ് ക്യാപ്‌സൂള്‍ ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. കെപി നായര്‍ മെമ്മോറിയല്‍ ടവറില്‍ ഗ്രാന്‍ഡ് ഷെഫ് റസ്റ്റോറന്റിനു മുകളില്‍. തിരുവനന്തപുരം നഗരത്തില്‍ നിന്ന് വെറും രണ്ട് കിലോമീറ്ററില്‍ കുറവാണ് ഇങ്ങോട്ടുള്ള ദൂരം. 

 
മൂന്ന് മണിക്കൂറിന് 299 രൂപയും ടാക്‌സുമാണ് ഇവര്‍ ഈടാക്കുന്നത്. ആറ് മണിക്കൂര്‍ നേരത്തേക്ക് 499 രൂപയും ടാക്‌സും. 24 മണിക്കൂറിലേക്ക് എത്തുമ്പോള്‍ 999 രൂപയും ടാക്‌സും. ക്യാപ്‌സൂള്‍ ടൈപ്പിലുള്ള മുറികളാണ് ഇവര്‍ പ്രൊവൈഡ് ചെയ്യുന്നത്. അതിനുള്ളില്‍ ടിവി, വൈഫൈ തുടങ്ങി തലയിണ, ബെഡ് ഷീറ്റ്, പുതപ്പ് എന്നിവയും ഉണ്ട്. വസ്ത്രങ്ങള്‍ ഇസ്തിരിയിടാന്‍ പ്രത്യേക സ്ഥലം, അതിഥികള്‍ വന്നാല്‍ ഇരിക്കാനുള്ള സ്ഥലം, വായിക്കാന്‍ പുസ്തകങ്ങള്‍, കുടിക്കാന്‍ ചൂടുവെള്ളം എന്നിവയും ഇവര്‍ നല്‍കുന്നു. 
 


പൊതു ടോയ്‌ലറ്റുകളും ബാത്ത് റൂമുകളും ആണെങ്കിലും അവയെല്ലാം വളരെ വൃത്തിയുള്ളതാണ്. വസ്ത്രം മാറാനായി പ്രത്യേക സ്ഥലവും ഉണ്ട്. സ്ത്രീകള്‍ക്ക് മാത്രമായി നാല് പ്രത്യേക ക്യാപ്‌സൂള്‍ മുറികളും അതിനൊപ്പം ഒരു ടോയ്‌ലറ്റും വേറെയുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

അറപ്പുര ശ്രീ ഈശ്വരി അമ്മന്‍ സരസ്വതി ദേവീ ക്ഷേത്രം വിദ്യാരംഭ രജിസ്ട്രേഷന്‍ തുടങ്ങി

Tirupati Laddu: തിരുപ്പതി ലഡ്ഡുവില്‍ ഹിന്ദുവികാരം വൃണപ്പെട്ടോ? ആന്ധ്രയില്‍ സംഭവിക്കുന്നത്

ലെബനനിൽ ആക്രമണവുമായി ഇസ്രായേൽ, പടക്കപ്പൽ വിന്യസിച്ച് യു എസ് : പശ്ചിമേഷ്യയിൽ യുദ്ധഭീതി

സുപ്രീം കോടതിയുടെ യുട്യൂബ് ചാനൽ ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ഭക്ഷ്യസുരക്ഷാ സൂചികയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളം ഒന്നാമത്

അടുത്ത ലേഖനം
Show comments