Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്തെ ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രി അവസാനിക്കും, പ്രതീക്ഷയോടെ മത്സ്യത്തൊഴിലാളികൾ

സംസ്ഥാനത്തെ ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രി അവസാനിക്കും, പ്രതീക്ഷയോടെ മത്സ്യത്തൊഴിലാളികൾ
, ബുധന്‍, 31 ജൂലൈ 2019 (20:29 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രിയോടെ അവസാനിക്കും. സംസ്ഥാനത്തെ വിവിധ മത്സ്യബന്ധന തുറമുഖങ്ങളിൽനിന്നുമായി 3800ഓളം ബോട്ടുകൾ ഇന്ന് അർധരാത്രി മുതൽ മത്സ്യ ബന്ധനത്തിനായി പുറപ്പെടും. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ബോട്ടുകളിൽ ഐസ് നിറക്കുന്ന ജോലികളിലാണ് മത്സ്യത്തൊഴിലാളികൾ.
 
എന്നാൽ കാലാവസ്ഥയിൽ പെട്ടന്നുണ്ടായ മാറ്റവും കുറച്ചുദിവസമായി സംസ്ഥാനത്ത് മഴയിൽ കുറവ് വന്നതും മത്സ്യത്തൊഴിലാളികളിൽ ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഇന്ന് അർധ രത്രിയോടെ പുറപ്പെടുന്ന മത്സ്യബന്ധന ബോട്ടുകൾ നാളെ ഉച്ച കഴിഞ്ഞാണ് മടങ്ങി എത്തുക. 
 
രജിസ്ട്രേഷൻ ലൈസൻസ് ഇല്ലാതെ മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും എന്ന് മറൈൻ എൻഫോഴ്‌സ്മെന്റ് വ്യക്തമാക്കി. മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികൾക്ക് ലൈഫ് ജാക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ പഴയ ഷൂസ് ലേലത്തിൽ വിറ്റത് 3 കോടി രൂപക്ക് !