Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടിവി രാജേഷും മുഹമ്മദ് റിയാസും രണ്ടാഴ്‌ചത്തേക്ക് റിമാൻഡിൽ

ടിവി രാജേഷും മുഹമ്മദ് റിയാസും രണ്ടാഴ്‌ചത്തേക്ക് റിമാൻഡിൽ
, ചൊവ്വ, 2 മാര്‍ച്ച് 2021 (15:52 IST)
സിപിഎം നേതാക്കളായ ടിവി രാജേഷും മുഹമ്മദ് റിയാസും റിമാൻഡിൽ. വിമാനയാത്രാക്കൂലി വർധനവിനെതിരെയും വിമാനങ്ങൾ റദ്ദ് ചെയ്യുന്നതിനെതിരെയും പ്രതിഷേധിച്ച കേസിലാണ് റിമാൻഡ്.
 
2009ലെ കേസിലാണ് നേതാക്കളെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. പ്രവാസികളുടെ യാത്രാസൗകര്യം മുന്‍നിര്‍ത്തി എയര്‍ ഇന്ത്യ ഓഫീസ് ഉപരോധിച്ചതാണ് കേസ്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ടിവി രാജേഷ് ആണ് അന്ന് സമരം ഉദ്ഘാടനം ചെയ്തത്. ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്നു മുഹമ്മദ് റിയാസ്. 14 ദിവസത്തേക്കാണ് കോഴിക്കോട്  ജെ.സി.എം കോടതി ഇവരെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.കെ ദിനേശനെയും റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാഹുലിന് പിന്നാലെ പുത്തൻ പ്രചാരണവുമായി പ്രിയങ്കാഗാന്ധി, അസമിൽ തൊഴിലാളികൾക്കൊപ്പം തേയില നുള്ളുന്ന ചിത്രം വൈറൽ