തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജനും, ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മറ്റി അംഗവുമായ പിഎ മുഹമ്മദ് റിയാസും തമ്മിൽ വിവാഹിതരായി. ക്ലിഫ് ഹൗസിൽ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടത്തിയ വിവാഹത്തിൽ ഇരുവരുടെയും ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വച്ച് നടക്കുന്ന വിവാഹം എന്ന അപൂർവതയും ഈ വിവാഹത്തിനുണ്ട്. വിവാഹ മോചിതരായ ഇരുവരുടെയും പുനർവിവാഹമാണ് ഇത്. ബംഗളുരുവിൽ അക്‌സ്‌ലോജിക് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ എംഡിയാണ് വീണ.