Select Your Language

Notifications

webdunia
webdunia
webdunia
webdunia

തുടർഭരണം പ്രതീക്ഷയ്ക്കൊത്തുയർന്നില്ല: പിണറായി സർക്കാരിനെതിരെ ജില്ലാ സമ്മേളനത്തിൽ വിമർശനം

തുടർഭരണം പ്രതീക്ഷയ്ക്കൊത്തുയർന്നില്ല: പിണറായി സർക്കാരിനെതിരെ ജില്ലാ സമ്മേളനത്തിൽ വിമർശനം
തിരുവനന്തപുരം , ശനി, 15 ജനുവരി 2022 (10:04 IST)
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിനെതിരെ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ വിമർശനം.തുടര്‍ഭരണം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്നും ആഭ്യന്തര വകുപ്പിലെയും ആരോഗ്യവകുപ്പിന്റെയും വീഴ്ചകൾ സർക്കാരിന് തിരിച്ചടിയായെന്നും സമ്മേളനത്തിൽ വിമർശനമുയർന്നു.
 
പോലീസ് പിടിച്ചുപറിക്കാരുടെ സംഘമായെന്ന് കോവളത്ത് നിന്നുള്ള പ്രതിനിധി പറഞ്ഞു. പോലീസിനെതിരെ വ്യാപകമായ ആക്ഷേപങ്ങളുണ്ടായിട്ടും തിരുത്തൽ നടപടിക്കോ ഇടപെടലിനോ സർക്കാരും പോലീസും തയ്യാറായില്ല. തദ്ദേശസ്വയം വകുപ്പ് മന്ത്രി എംവി ഗോവിന്ദൻ പൂർണപരാജയമായെന്നും വകുപ്പിൽ മന്ത്രി വെറും കാഴ്‌ചക്കാരനാണെന്നും വിമർശനമുയർന്നു.
 
ആരോഗ്യമന്ത്രിയുടെ ഓഫീസിലേക്ക് ആർക്കും എത്തിപ്പെടാനാകുന്നില്ല. കെ റെയിൽ പദ്ധതി മുഖ്യമന്ത്രിക്കും മരുമകനും പണം തട്ടാനാണെന്ന് എതിരാളികൾ പ്രചരിപ്പിക്കുന്നു. ഇതിനെതിരെ പാർട്ടി പ്രതിരോധം തീർക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അതിജീവിതയ്ക്ക് നീതി ലഭിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണം: ഇന്നസെന്റ്