Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് മാറിനിൽക്കട്ടെ!, സിപിഎമ്മിന്റെ മെഗാ തിരുവാതിരയിൽ പങ്കെടുത്തത് 500ലേറെ പേർ

കൊവിഡ് മാറിനിൽക്കട്ടെ!, സിപിഎമ്മിന്റെ മെഗാ തിരുവാതിരയിൽ പങ്കെടുത്തത് 500ലേറെ പേർ
, ബുധന്‍, 12 ജനുവരി 2022 (12:05 IST)
സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന മെഗാ തിരുവാതിര വിവാദത്തില്‍. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് 550ലേറെ പേരാണ് മെഗാ തിരുവാതിരയിൽ പങ്കെടുത്തത്. കൊവിഡ് വ്യാപന സാഹചര്യത്തിൽ പൊതുപരിപാടിയില്‍ 150 പേരില്‍ കൂടരുതെന്ന സര്‍ക്കാര്‍ നിയന്ത്രണം നിലനില്‍ക്കേയാണ് ഇത്രയധികം പേര്‍ പങ്കെടുത്ത മെഗാ തിരുവാതിര നടന്നത്.
 
ജനാധിപത്യ മഹിള അസോസിയേഷന്‍ പാറശാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാറശ്ശാലയിലെ ചെറുവാരക്കോണം സിഎസ്‌ഐ പള്ളി മൈതാനത്തായിരുന്നു പരിപാടി. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍,ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എന്‍.രതീന്ദ്രന്‍, പുത്തന്‍കട വിജയന്‍ എന്നിവര്‍ അടക്കമുള്ള നേതാക്കളും പരിപാടിക്ക് എത്തിയിരുന്നു.
 
ഓരോ ലോക്കൽ കമ്മിറ്റികൾ കേന്ദ്രീകരിച്ച് കഴിഞ്ഞ ഒരാഴ്‌ചയായി പരിശീലനം നടന്ന് വരികയായിരുന്നു. മരണാനന്തര, വിവാഹ ചടങ്ങുകളില്‍ 50 പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളുവെന്നതടക്കം കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങൾ നിലനിൽക്കെയാണ് 550 പേര്‍ അണിനിരന്ന തിരുവാതിര നടന്നത്. ഇതിനെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇതുവരെ തയ്യാറായിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോട്ടയത്ത് 88കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 20കാരന്‍ അറസ്റ്റില്‍