ആലപ്പുഴ: തട്ടുകടയിൽ നിന്ന് ബീഫ് ഫ്രൈ തട്ടിയെടുക്കാൻ യുവാവിനെ ആക്രമിച്ചരണ്ട് പേർ അറസ്റ്റിലായി. ഹരിപ്പാടിന് സമീപം കാർത്തികപ്പള്ളി വിഷ്ണുഭവനം വിഷ്ണു (29), പിലാപ്പുഴ വലിയതെക്കതിൽ ആദർശ് (30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ സെപ്റ്റംബർ 2ന് വൈകീട്ട് 3:30 ഓടെ ദേശീയപാതയിൽ വെട്ടുവേനി ജംഗ്ഷനിലെ തട്ടുകടയ്ക്ക് സമീപമാണ് സംഭവം.
വെട്ടുവേനിയിലുള്ള തട്ടുകടയിൽനിന്ന് ബീഫ് ഫ്രൈ വാങ്ങി ബൈക്കിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് 26കാരനായ വിഷ്ണു ആക്രമിക്കപ്പെട്ടത്. അക്രമികൾ വിഷ്ണുവിൻ്റെ കയ്യിലുണ്ടായിരുന്ന ബീഫ് ഫ്രൈ പിടിച്ചുവാങ്ങുകയും മർദ്ദിക്കുകയും ചെയ്തു. ഇതിന് ശേഷം അക്രമികൾ കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു.ഹരിപ്പാട് സ്റ്റേഷൻ ഹൗസ് ഓഫീസർ വി.എസ്. ശ്യാംകുമാറിന്റെ മേൽനോട്ടത്തിലെ പ്രത്യേക സംഘമാണു രണ്ടുപേരെയും പിടികൂടിയത്.