കോകിലയെ ഇടിച്ച കാര്‍ കണ്ടെത്തി; രണ്ടു പേര്‍ അറസ്റ്റില്‍
കൊല്ലം കോര്‍പറേഷന്‍ കൗണ്‍സിലര്‍ കോകില എസ് കുമാറും അച്ചനും കാറിടിച്ച് മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍.
കൊല്ലം കോര്‍പറേഷന്‍ കൗണ്‍സിലര്‍ കോകില എസ് കുമാറും അച്ചനും കാറിടിച്ച് മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ജിറ്റു എന്ന സച്ചിന്‍, രാജേഷ് എന്നിവരാണ് പിടിയിലായത്. അപകടത്തിനിടയാക്കിയ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. കാര്‍ ജിറ്റുവിന്റെ വീട്ടില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. കൊല്ലം വെസ്റ്റ് സി ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
കോകിലയും അച്ഛനും സ്കൂട്ടറില്‍ വരുമ്പോള്‍, പടിഞ്ഞാറെ കൊല്ലം കാവനാട് ദേശീയപാതയില്‍ ആല്‍ത്തറമൂടിനുസമീപം സപ്തംബര്‍13ന് രാത്രി 10 മണിയോടെയായിരുന്നു അപകടം നടന്നത്. അമിതവേഗത്തില്‍ വന്ന കാര്‍ കോകിലയും അച്ഛനും സഞ്ചരിച്ച സ്കൂട്ടറിനെ ഇടിച്ച് തെറിപ്പിച്ചു. കോകില സംഭവസ്ഥലത്തുവെച്ചും സുനില്‍കുമാര്‍ ബുധനാഴ്ച രാവിലെ സ്വകാര്യ ആശുപത്രിയില്‍വെച്ചുമാണ് മരണത്തിന് കീഴടങ്ങിയത്.