Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരോഗ്യവകുപ്പ് നിർദേശങ്ങളോട് അവഗണന: ചൈനയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശികൾ വിദേശത്തേക്ക് പോയി

ആരോഗ്യവകുപ്പ് നിർദേശങ്ങളോട് അവഗണന: ചൈനയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശികൾ വിദേശത്തേക്ക് പോയി

അഭിറാം മനോഹർ

, ചൊവ്വ, 4 ഫെബ്രുവരി 2020 (15:43 IST)
കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ കഴിയണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് നിർദേശിച്ച രണ്ട് കോഴിക്കോട് സ്വദേശികൾ വിദേശത്തേക്ക് പോയി. ചൈനയിൽ നിന്നും കേരളത്തിൽ മടങ്ങിയെത്തിയിരുന്ന ഇവർ സൗദി അറേബ്യയിലേക്കാണ് പോയത്.
 
ചൈനയിൽ നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയവരായി ആകെ അറുപത് പേരാണ് കോഴിക്കോട്ട് നഗരത്തിലുണ്ടായിരുന്നത്. ഇവരിൽ രണ്ട് പേരാണ് ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ അവഗണിച്ചുകൊണ്ട് രണ്ട് ദിവസം മുൻപ് സൗദിയിലേക്ക് പോയത്. ബാക്കിയുള്ള 58 പേർ ഇപ്പോളും ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം നിരീക്ഷണത്തിൽ കഴിയുകയാണ്.
 
അതേസമയം വിദേശത്തേക്ക് പോയ രണ്ട് പേർക്കും കൊറോണ വൈറസ് ബാധയേറ്റതിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു. ഇവരെ തിരികെ കൊണ്ടുവരാൻ ശ്രമിക്കേണ്ടതില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സംഭവം ഡിഎംഒ ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിരാട് കോലിയുടെ ഫോൺ ഏത്? ടെക് ലോകത്തെ കുഴക്കിയ ചോദ്യത്തിന് ഉത്തരം ഇതാണ്