Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭര്‍ത്താക്കന്മാരെ കത്തിമുനയില്‍ നിര്‍ത്തിയ ശേഷം രണ്ട് യുവതികളെ ക്രൂരബലാത്സംഗത്തിനിരയാക്കി

ഭര്‍ത്താക്കന്മാരെ കത്തിമുനയില്‍ നിര്‍ത്തി കല്‍പ്പറ്റയില്‍ രണ്ട് ആദിവാസി യുവതികളെ ബലാത്സംഗം ചെയ്തു

kalpata
കല്‍പറ്റ , വെള്ളി, 22 ജൂലൈ 2016 (12:12 IST)
ഭര്‍ത്താക്കന്മാരെ കത്തിമുനയില്‍ നിര്‍ത്തി കല്‍പ്പറ്റയില്‍ രണ്ട് ആദിവാസി യുവതികളെ ബലാത്സംഗം ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ വീടിന്റെ കതക് ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന രണ്ടംഗസംഘം ഭര്‍ത്താക്കന്മാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി വീടിനു പുറത്താക്കിയശേഷം വാതിലടച്ച് കുറ്റിയിട്ടാണ് യുവതികളെ ബലാത്സംഗം ചെയ്തതെന്നാണ് പരാതി. 
 
വെള്ളമുണ്ട വാളാരംകുന്ന് കോളനിയിലാണ് സംഭവം നടന്നത്. കോളനിയിലെ ജ്യേഷ്ഠാനുജന്മാരുടെ ഭാര്യമാരാണ് ബലാത്സംഗത്തിനിരയായ യുവതികള്‍. 30ഉം 31ഉം വയസ്സ് പ്രായമുള്ള ഇവരില്‍ ഒരാള്‍ക്ക് മൂന്നു മക്കളുണ്ട്.  മറ്റേയാള്‍ക്ക് ഒരു കുട്ടിയാണുള്ളത്. സംഭവത്തില്‍ പടിഞ്ഞാറത്തറ സ്വദേശികളായ രാമന്‍, നാസര്‍ എന്നിവരെ വെള്ളമുണ്ട പൊലീസ് അറസ്റ്റ് ചെയ്തു.
 
വീട്ടില്‍ രണ്ട് മുറികളിലായി ഉറങ്ങിക്കിടക്കുകയായിരുന്നു ഇവര്‍. പ്രദേശത്ത് ഇഞ്ചിപ്പണിക്ക് വന്ന രാമനും സുഹൃത്തുക്കളും പുലര്‍ച്ചെ കോളനിയിലത്തെി അക്രമം നടത്തുകയായിരുന്നുവെന്നാണ് യുവതികള്‍ പറയുന്നത്. തങ്ങളെ ബലാത്സംഗം ചെയ്തതെന്ന് യുവതികള്‍ ഞായറാഴ്ച രാവിലെ വെള്ളമുണ്ട സ്റ്റേഷനിലത്തെി പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്. 
 
കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍ സഹിതമാണ് ഇവര്‍ സ്റ്റേഷനിലത്തെിയത്. എന്നിട്ടും പൊലീസ് കേസെടുക്കാന്‍ താമസിച്ചുയെന്നാണ് ആരോപണം. മൂന്നുദിവസം കഴിഞ്ഞ് ബുധനാഴ്ച രാത്രിയാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. യുവതികളെ വൈദ്യപരിശോധനക്ക് വിധേയമാക്കിയതില്‍ നിന്നും അവര്‍ ബലാത്സംഗത്തിനിരയായതായി തെളിഞ്ഞിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദളിത് വിരുദ്ധ സര്‍ക്കാര്‍ ആണ് ഗുജറാത്തിലേതെന്ന് അരവിന്ദ് കെജ്‌രിവാള്‍