ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് സാധനങ്ങൾ കടത്താൻ ശ്രമം; രണ്ട് സർക്കാർ ജീവനക്കാർ അറസ്‌റ്റിൽ
ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് സാധനങ്ങൾ കടത്താൻ ശ്രമം; രണ്ട് സർക്കാർ ജീവനക്കാർ അറസ്‌റ്റിൽ
Publish Date: Fri, 24 Aug 2018 (11:21 IST)
Updated Date: Fri, 24 Aug 2018 (11:24 IST)
ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് സാധനങ്ങൾ കടത്താൻ ശ്രമിച്ച രണ്ട് സർക്കാർ ഉദ്യോഗസ്ഥർ അറസ്‌റ്റിലായി. വയനാട് പനമരം ഹൈസ്‌ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ നിന്നായിരുന്നു വില്ലേജ് ഓഫീസ് ജീവനക്കാരായ എം.പി ദിനേഷ്, സിനീഷ് തോമസ് എന്നിവരെ അറസ്‌റ്റ് ചെയ്‌തത്.
പനമരം വില്ലേജ് ഓഫീസ് ജീവനക്കാരാണ് ഇരുവരും. ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്കാണ് സംഭവം. മാനന്തവാടി തഹസില്‍ദാരുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. സ്വന്തം വാഹനങ്ങളില്‍ സാധനങ്ങള്‍ കടത്താന്‍ ശ്രമിക്കുകയായിരുന്നു ഇവർ.
സാധനങ്ങൾ കടത്തുന്നതായി സൂചന കിട്ടിയതിനെത്തുടർന്നായിരുന്നു ക്യാമ്പിലെ ആളുകൾ ഇവരെ പിടികൂടിയത്. തുടർന്ന് പൊലീസിനെ വിളിക്കുകയായിരുന്നു. സാധനങ്ങള്‍ മറ്റ് ക്യാമ്പുകളിലേക്ക് കൊണ്ട് പോവുകയായിരുന്നു എന്നാണ് ജീവനക്കാരുടെ വാദം. ഇവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നാണ് സൂചന.