തിരുവനന്തപുരത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയി

ബിഹാര്‍ സ്വദേശികളായ അമര്‍ദീപ് - റമീന ദേവി ദമ്പതികളുടെ മകള്‍ മേരി എന്ന കുട്ടിയെയാണ് കാണാതായത്

രേണുക വേണു
തിങ്കള്‍, 19 ഫെബ്രുവരി 2024 (07:19 IST)
Kidnapping Case

തിരുവനന്തപുരം പേട്ടയില്‍ രണ്ട് വയസുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടു പോയതായി പരാതി. റെയില്‍വെ സ്റ്റേഷനരികില്‍ താമസിക്കുന്ന നാടോടി ദമ്പതികളുടെ മകളെ സ്‌കൂട്ടറിലെത്തിയ ഒരാള്‍ എടുത്തു കൊണ്ടു പോയെന്നാണ് പരാതി. 
 
ബിഹാര്‍ സ്വദേശികളായ അമര്‍ദീപ് - റമീന ദേവി ദമ്പതികളുടെ മകള്‍ മേരി എന്ന കുട്ടിയെയാണ് കാണാതായത്. പൊലീസ് വ്യാപക തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. 
 
മൂന്ന് സഹോദരങ്ങള്‍ക്കൊപ്പമാണ് കുട്ടിയും ഉറങ്ങാന്‍ കിടന്നത്. പിന്നീട് ഉണര്‍ന്നു നോക്കുമ്പോള്‍ കുട്ടിയെ കാണാനില്ലെന്നു മാതാപിതാക്കള്‍ പറയുന്നു. സംശയകരമായ രീതിയില്‍ ഒരു ആക്ടീവ സ്‌കൂട്ടര്‍ സമീപത്തു വന്നിരുന്നെന്നും ഇവര്‍ പറയുന്നു. ഒരാളേ സ്‌കൂട്ടറില്‍ ഉണ്ടായിരുന്നുള്ളുവെന്നും മൊഴിയുണ്ട്. പൊലീസ് തെരച്ചില്‍ ആരംഭിച്ചു. സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ബ്രിട്ടനെ നടുക്കി ട്രെയ്നിൽ കത്തി ആക്രമണം, പ്രകോപനമില്ലാതെ ആക്രമണം, 2 പേർ അറസ്റ്റിൽ, 9 പേരുടെ നില അതീവ ഗുരുതരം

സഹായിക്കാനെന്ന വ്യാജേന കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നടിക്കെതിരെ ലൈംഗികാതിക്രമം, പോർട്ടർ അറസ്റ്റിൽ

സ്‌കൂളുകളില്‍ ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യമൊരുക്കണം; താമരശ്ശേരി ബിഷപ്പിന് ഭീഷണി കത്ത്

Mammootty: എന്നെക്കാള്‍ ചെറുപ്പമാണ് കേരളത്തിന്; ഹൃദ്യമായ വാക്കുകളില്‍ മമ്മൂട്ടി

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രാജ്യം ഒരു മുസ്ലീം രാജ്യമാണ്; സൗദി അറേബ്യ, തുര്‍ക്കി, ഇറാഖ്, ഖത്തര്‍, ഒമാന്‍, ഇന്തോനേഷ്യ എന്നിവയല്ല

അടുത്ത ലേഖനം
Show comments