Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് ചൂട് കനക്കുന്നു, മുന്നറിയിപ്പ് നൽകി പോലീസും ദുരന്തനിവാരണ അതോറിറ്റിയും

സംസ്ഥാനത്ത് ചൂട് കനക്കുന്നു, മുന്നറിയിപ്പ് നൽകി പോലീസും ദുരന്തനിവാരണ അതോറിറ്റിയും

അഭിറാം മനോഹർ

, ഞായര്‍, 18 ഫെബ്രുവരി 2024 (09:06 IST)
സംസ്ഥാനത്ത് താപനില ഉയരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേരള പോലീസും ദുരന്ത നിവാരണ അതോറിറ്റിയും. ഉയര്‍ന്ന ചൂട് കണക്കിലെടുത്ത് നാല് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍,കോഴിക്കോട്,ആലപ്പുഴ,കോട്ടയം ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. മറ്റ് ജില്ലകളിലും താരതമ്യേന ഉയര്‍ന്ന താപനിലയാണ് അനുഭവപ്പെടുന്നത്. സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി കഴിഞ്ഞ ദിവസങ്ങളില്‍ പലര്‍ക്കും സൂര്യാഘതമേറ്റിരുന്നു. ഈ സാഹചര്യത്തിലാണ് പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
 
രാവിലെ 11 മുതല്‍ 3 വരെ വെയില്‍ കൊള്ളുന്നത് ഒഴിവാക്കണമെന്നാണ് പോലീസ് നിര്‍ദേശം. നിര്‍ജലീകരണം സംഭവിക്കാതെയിരിക്കാന്‍ ഇടയ്ക്കിടെ ശുദ്ധജലം കുടിക്കുകയും ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം,കാപ്പി,ചായ,കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കാം. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍,കുട,തൊപ്പി മുതലായവ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
 
പഴങ്ങളും പച്ചക്കറികളും ധാരളമായി കഴിക്കുക. ഒ ആര്‍ എസ് ലായനി,സംഭാരം എന്നിവ കൂടുതലായി ഉപയോഗിക്കാം.കുട്ടികളെ വിനോദസഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 മുതല്‍ 3 വരെ കുട്ടികള്‍ക്ക് നേരിട്ട് വെയില്‍ ഏല്‍ക്കുന്നില്ല എന്ന് ഉറപ്പാക്കേണ്ടതാണ്. അംഗനവാടി കുട്ടികള്‍ക്ക് ചൂടേല്‍ക്കാത്ത സംവിധാനം നടപ്പിലാക്കാന്‍ പഞ്ചായത്ത് അധികൃതരും അംഗനവാടി അധികൃതരും ശ്രദ്ധിക്കണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരത്ത് ചിപ്‌സ് കടയില്‍ തീപിടുത്തം; ഒരാള്‍ മരിച്ചു