കാസർകോട് ഉദുമയിൽ ബൈക്കിൽ ലോറി ഇടിച്ച് രണ്ട് പേർ മരിച്ചു.ഐഎസ്എല്‍ ഫൈനല്‍ കാണാന്‍ ഗോവയിലേക്ക് പോയ മലപ്പുറം സ്വദേശികളായ ജംഷീര്‍, മുഹമ്മദ് ഷിബില്‍ എന്നിവരാണ് മരിച്ചത്.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	ഉദുമക്കടുത്ത് പള്ളത്തുവെച്ച് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. കാസർകോട് ഭാഗത്ത് നിന്നും വരികയായിരുന്ന മിനിലോറി ഇവർ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. രണ്ട് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.ഹൈദരാബാദ് എഫ്.സി താരം അബ്ദുള്‍ റബീഹിന്റെ ബന്ധുക്കളാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്..
 
									
										
								
																	
	 
	അപകടത്തിന് ശേഷം ഇവരുടെ ഫോണിൽ നിന്നും ബന്ധുക്കളെ ബന്ധപ്പെട്ടതോടെയാണ് ഇവരെപറ്റിയുള്ള വിവരങ്ങൾ ലഭിച്ചത്.