Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉബര്‍ ആപ്പ് ഓഫ്ലൈനിലേക്ക്; കേരളത്തില്‍ നാളെ സൊമാറ്റോ, സ്വിഗ്ഗി, ആമസോണ്‍ ഡെലിവറികള്‍ ഉണ്ടാകില്ല

Uber app goes offline

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 16 ഫെബ്രുവരി 2026 (21:28 IST)
തിരുവനന്തപുരം: സംസ്ഥാനത്തെ ഓണ്‍ലൈന്‍ ടാക്‌സി, ഗിഗ് തൊഴിലാളികള്‍ ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തും. ഉബര്‍ ഉള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകള്‍ ആരംഭിച്ച തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് പണിമുടക്ക്. ഇതിന്റെ ഭാഗമായി ഫെബ്രുവരി 17 മുതല്‍ 19 വരെ സംസ്ഥാനമൊട്ടാകെ ഉബര്‍ ആപ്പ് ഓഫ്ലൈനായിരിക്കും.
 
സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ മൂന്ന് ദിവസത്തെ ആപ്പ് ബഹിഷ്‌കരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഉബര്‍ ഡ്രൈവര്‍മാര്‍ക്ക് പുറമേ, സൊമാറ്റോ, സ്വിഗ്ഗി, ആമസോണ്‍ തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. പ്ലാറ്റ്ഫോമുകളില്‍ മിനിമം ടാക്‌സി നിരക്ക് ഉറപ്പാക്കുക, പ്രതിദിന സബ്സ്‌ക്രിപ്ഷന്‍ ഫീസ് 165 രൂപ കുറയ്ക്കുക, മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുന്നത് അവസാനിപ്പിക്കുക എന്നിവയാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങള്‍.
 
പണിമുടക്കിന്റെ ഭാഗമായി നാളെ രാവിലെ 10 മണിക്ക് പാളയം മുതല്‍ സെക്രട്ടേറിയറ്റ് വരെ പ്രതിഷേധ റാലി സംഘടിപ്പിച്ചിട്ടുണ്ട്. എംഎല്‍എ പി.സി. വിഷ്ണുനാഥ് റാലി ഉദ്ഘാടനം ചെയ്യും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോലീസിനുനേരെ വിസര്‍ജ്യം എറിയുമെന്ന് ഭീഷണി; സ്വര്‍ണ്ണമാല വിഴുങ്ങിയ സ്ത്രീ തൊണ്ടി മുതല്‍ കക്കൂസ് ക്ലോസറ്റില്‍ ഒഴുക്കി കളഞ്ഞു