Webdunia - Bharat's app for daily news and videos

Install App

തട്ടമിട്ട ആ സുന്ദരി ഇനിയും മത്സരിക്കും, മാപ്പ് പറയാന്‍ തയ്യാറായി മാത്തുക്കുട്ടി?

സോഷ്യല്‍ മീഡിയയുടെ ഇടപെടല്‍ ഫലം കാണുന്നു?

Webdunia
ബുധന്‍, 7 മാര്‍ച്ച് 2018 (11:03 IST)
മഴവില്‍ മനോരമയുടെ ഉടന്‍ പണമെന്ന പരിപാടിയിലെ ഒടുവിലത്തെ എപ്പിസോഡിലെ പെണ്‍കുട്ടിയെ പുറത്താക്കിയത് അനാവശ്യകാര്യം പറഞ്ഞാണെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രതിഷേധം ശക്തമായിരുന്നു. പരിപാടിക്കെതിരെ രൂക്ഷവിമര്‍ശനമുണ്ടായതിനെ തുടര്‍ന്ന് പങ്കെടുത്ത ഷാഹിനയെന്ന പെണ്‍കുട്ടിയെ തിരിച്ചു കൊണ്ട് വരാന്‍ തീരുമാനിച്ചിരിക്കുകയാണ് ചാനലെന്ന് റിപ്പോര്‍ട്ടുകള്‍.
 
ഷാഹിനയോട് അവതാരകരായ മാത്തുകുട്ടിയും കല്ലുവും മാപ്പ് പറയണമെന്നാണ് സോഷ്യല്‍ മീഡിയയുടെ ആവശ്യം. സോഷ്യല്‍ മീഡിയയുടെ പ്രതിഷേധം ശക്തമായതോടെ പെണ്‍കുട്ടിയെ ഒരിക്കല്‍ കൂടി പങ്കെടുപ്പിക്കാനാണ് ചാനല്‍ പ്രവര്‍ത്തകരുടെ തീരുമാനം. അതേസമയം, ഇക്കാര്യത്തില്‍ ചാനലുമായി ബന്ധപ്പെട്ട ആരും ഔദ്യോഗികമായി അറിയിച്ചി‌ട്ടില്ല.
 
അവതാരകരില്‍ ഒരാളായ മാത്തുകുട്ടിയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികള്‍ ‘ പൊങ്കാല ‘ ഇട്ടിരുന്നു. ക്വിസ് പരിപാടിയായ ഉടന്‍ പണത്തില്‍ ഡാന്‍സ് നന്നായില്ലെന്ന് പറഞ്ഞു പുറത്താക്കിയതാണ് പ്രേക്ഷകരെ ചൊടിപ്പിച്ചത്. എറണാകുളം സ്വദേശിനി ആന്‍സി കുര്യനാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ്‌ പ്രധിഷേധതിനു തുടക്കം.
 
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
 
ഉടന്‍ പണം അവതരിപ്പിക്കുന്ന മാത്തുക്കുട്ടിയെ ക്കുറിച്ച് അല്പം കൂടെ സത്യസന്ധത പ്രതീക്ഷിച്ചിരുന്നു. പറവൂര്‍കാരി കൊച്ചിനോട് ഇവര്‍ ചെയ്തത് വളരെ മോശമായിപ്പോയി.
 
M80ല്‍ സഞ്ചരിക്കുന്ന ആസ്മ രോഗിയായ പിതാവുള്ള വളരെ സാധാരണക്കാരായ കുടുംബത്തിലെ ഈ കുട്ടി, തന്റെ അച്ഛന്റെ ജോലി ലോകത്തിനുമുന്നില്‍ അഭിമാനത്തോടെ പറവൂര്‍ ശൈലിയില്‍ വിളിച്ചു പറഞ്ഞു ചങ്കൂറ്റവും കലര്‍പ്പില്ലാത്ത പിതൃസ്‌നേഹവും തെളിയിച്ചിരുന്നു.
 
എളുപ്പം പുറത്താകുമെന്ന് കരുതിയ ഇവള്‍ ഒരു ലൈഫ് ലൈന്‍ പോലും എടുക്കാതെ മുന്നേറിയപ്പോള്‍, വളരെ നീചമായ മാര്‍ഗ്ഗത്തിലൂടെ ഡാന്‍സ് കളിപ്പിച്ചു ശരിയായില്ലെന്ന് വരുത്തി, പുറത്താക്കുകയായിരുന്നു മാത്തുകുട്ടി.
 
ലൈഫ് ലൈന്‍ എടുക്കാതെ അമ്പതിനായിരം കിട്ടിയാല്‍ , അടുത്ത രണ്ടു ചോദ്യങ്ങള്‍ക്ക് ലൈഫ് എടുക്കുകയും അവസാന ചോദ്യത്തില്‍ പിന്മാറിയാല്‍ പോലും ഒരു ലക്ഷം കിട്ടുകയും ചെയ്യും .. എന്നാല്‍ ഓരോ എപ്പിസോഡിലും പരമാവധി ചെലവഴിക്കേണ്ട തുക ആദ്യമേ അവതാരകര്‍ക്ക് നിര്‍ദേശമുണ്ട്. അതിനുപ്പുറമെന്നു പോകുമെന്നു പേടിച്ചാണ് ഈ പിതൃശൂന്യ പ്രവര്‍ത്തനം മാത്തുകുട്ടി ആന്‍ഡ് ടീം നടത്തിയത്.
 
ഇവരുടെ താളത്തിന് അനുസരിച്ച് തുള്ളിയിട്ടും അതി സാധാരണക്കാരിയായ പതിനാറു കാരിയോട് റേറ്റിങ്ങിന് പരമാവധി അവളെ ഉപയോഗിച്ച ശേഷം രണ്ടു മുക്കാല്‍ ലാഭിക്കാന്‍ വേണ്ടി നൈസായി ഒഴിവാക്കിയത് ഒറ്റ അര്‍ത്ഥത്തില്‍ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ ഇല്ല. അവള്‍ കറക്റ്റ് ആയി ഉത്തരം പറഞ്ഞ മുന്‍ ചോദ്യങ്ങളില്‍ പോലും ലൈഫ് എടുത്തു തീര്‍ക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ട് മാത്തുകുട്ടി എന്നതില്‍ നിന്ന് തന്നെ കാര്യങ്ങള്‍ വ്യക്തം.. ഡാന്‍സ് ആകട്ടെ ലൈഫ് എടുക്കാമെന്ന് പുറത്താക്കിയ ശേഷമാണ് പറയുന്നത് പോലും.
 
മാത്തുകുട്ടി താങ്കള്‍ മാന്യനാനെങ്കില്‍ നിഷ്‌കളങ്കയായ ആ കുട്ടിയോടു മാപ്പ് പറയുക. അല്ലെങ്കില്‍ ഇനിയും ഇത്തരം മഴവില്‍ വൃത്തികേടുകള്‍ തുടരുക.
 
പ്രേക്ഷകര്‍ വിഡ്ഢികളല്ല എന്ന് ചാനല്‍ പ്രവര്‍ത്തകര്‍ ഓര്‍ക്കാന്‍ വേണ്ടിയെങ്കിലും ദയവായി ഈ പോസ്റ്റ് സപ്പോട്ട് ചെയ്യുക ..

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments