Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജോൺസൺ മാസ്റ്ററുടെ ഭാര്യയ്ക്ക് രക്താർബുദമെന്ന് മുഖ്യമന്ത്രി, ഞങ്ങളറിഞ്ഞില്ലെന്ന് കുടുംബം!

വെട്ടിലായപ്പോൾ മുഖ്യമന്ത്രി പോസ്റ്റ് തിരു‌ത്തി

ജോൺസൺ മാസ്റ്ററുടെ ഭാര്യയ്ക്ക് രക്താർബുദമെന്ന് മുഖ്യമന്ത്രി, ഞങ്ങളറിഞ്ഞില്ലെന്ന് കുടുംബം!
, ശനി, 17 ഫെബ്രുവരി 2018 (10:55 IST)
അന്തരിച്ച സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററുടെ ഭാര്യ റാണി ജോൺസണ് 3 ലക്ഷം രൂപ ധനസഹായം നൽകിയതായ് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. റാണി ജോണ്‍സണ്‍ രക്താര്‍ബുദത്തിന് ചികിത്സയില്‍ ആണെന്നും സര്‍ക്കാര്‍ ചികിത്സാ സഹായം അനുവദിക്കുന്നുവെന്നും ആയിരുന്നു മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ അറിയിപ്പ് വന്നത്.
 
എന്നാൽ, ഈ വാര്‍ത്ത നിഷേധിച്ച് ജോണ്‍സണ്‍ മാസ്റ്ററുടെടെ കുടുംബം രംഗത്ത് വന്നിരിക്കുകയാണ്. റണിക്ക് രക്താർബുദമല്ലെന്നാണ് കുടുംബം വെളിപ്പെടുത്തുന്നത്. ഇതോടെ മുഖ്യമന്ത്രിയുടെ പോസ്റ്റിൽ തിരുത്ത് വരുത്തിയിട്ടുമുണ്ട്. ജോണ്‍സണ്‍ മാഷുടെ ഇളയ സഹോദരന്‍ ജോര്‍ജിന്റെ ഭാര്യയായ മിനി ജോര്‍ജിന്റെ പ്രതികരണം മനോരമയാണ് പുറത്ത് വിട്ടത്. 
 
റാണി ജോണ്‍സണ് രക്താര്‍ബുദമല്ലെന്നും രക്തത്തില്‍ പ്ലേറ്റ്‌ലെറ്റിന്റെ കൗണ്ട് കുറയുന്ന രോഗമാണെന്നും മിനി ജോര്‍ജ് പറയുന്നു. അതേസമയം റാണി ജോണ്‍സണ് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്ന കാര്യം മിനി സമ്മതിക്കുന്നുണ്ട്. ചികിത്സ്‌ക്ക് വേണ്ടി മാത്രം മാസം തോറും നല്ലൊരു തുക വേണ്ടി വരുന്നുണ്ട്.  ഈ അവസ്ഥയിലാണ് മുഖ്യമന്ത്രിയെ കണ്ട് അപേക്ഷ നല്‍കിയത്. 
 
webdunia
റാണി ജോണ്‍സണ് മാസത്തില്‍ ഒരു തുക പെന്‍ഷനായി അനുവദിക്കണം എന്നായിരുന്നു മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. ഒരു വര്‍ഷം മുന്‍പായിരുന്നു മുഖ്യമന്ത്രിക്ക് ആ അപേക്ഷ നല്‍കിയത്. മുഖ്യമന്ത്രി അപേക്ഷ സാംസ്‌ക്കാരിക വകുപ്പിന് കൈമാറുകയും ചെയ്തു. ഇപ്പോഴുണ്ടായ അറിയിപ്പ് ഔദ്യോഗികമാണോയെന്ന് അറിയില്ലെന്നും അവർ പറഞ്ഞു. ഏതായാലും സത്യാവസ്ഥ അറിയിച്ച് കുടുംബം രംഗത്തെത്തിയതോടെ മുഖ്യമന്ത്രി പോസ്റ്റ് തിരുത്തിയിട്ടുണ്ട്.

തിരുത്തിയ പോസ്റ്റ്: 


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പച്ചമനുഷ്യനെ വെട്ടിക്കൊല്ലുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് കാനം; പ്രതികൾക്ക് രക്ഷപെടാൻ സർക്കാർ അവസരമൊരുക്കുന്നുവെന്ന് ഉമ്മൻചാണ്ടി